HomeNewsEnvironmentalപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വളാഞ്ചേരി നഗരസഭ ഹരിത സഭ സംഘടിപ്പിച്ചു

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വളാഞ്ചേരി നഗരസഭ ഹരിത സഭ സംഘടിപ്പിച്ചു

environmental-day-valanchery-municipality-2023

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വളാഞ്ചേരി നഗരസഭ ഹരിത സഭ സംഘടിപ്പിച്ചു

വളാഞ്ചേരി:-മാലിന്യ മുക്ത നവകേരളം പരിപാടിയുടെ ഭാഗമായി വളാഞ്ചേരി നഗരസഭ ടൗൺ ഹാളിൽ വെച്ച് ഹരിത സഭ സംഘടിപ്പിച്ചു. വൃത്തി വിഭാവനം വളാഞ്ചേരിയുടെ വളർച്ചയ്ക്കായി എന്ന മുദ്രവാക്യം ഉയർത്തി കൊണ്ട് നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.വലി ച്ചെറിയൽ സംസ്കാരത്തെ തീർത്തും ഒഴിവാകണമെന്നും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കണമെന്ന് ഹരിത സഭയിൽ ചെയർമാൻ ആവശ്യപ്പെട്ടു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത് സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷന്മരായ സി.എം റിയാസ്, മുജീബ് വാലാസി, റൂബി ഖാലിദ്, ദീപ്തി ശൈലേഷ്, കൗൺസിലർ ഇ.പി അച്ചുതൻ, പറശ്ശേരി അസൈനാർ, മുഹമ്മദലി നീറ്റുക്കാട്ടിൽ, വെസ്റ്റേൺ പ്രഭാകരൻ ഐ.സി.ഡി.എസ് സൂപ്പർ വൈസർ അമ്പിളി ഉണ്ണികൃഷ്ണൻ, സി.ഡി.എസ് ചെയർ പേഴ്സൺ ഷൈനി എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ചെയർമാൻ ഹരിത സഭയുമായി ബന്ധപ്പെട്ട പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ഹെൽത്ത് ഇൻസ്പെക്ടർ വി.സുനിൽ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഹരിത കർമ്മസേന കോർഡിനേറ്റർ ഷമീറ ഹരിതകർമ്മസേനയുടെ പ്രവർത്തനം വിശദീകരിക്കുകയും, തുടർന്ന് ചെയർമാൻ ഹരിത കർമ്മസേന അംഗങ്ങളെ ആദരിക്കുകയും ചെയ്തു. കൗൺസിലർമാരായ സിദ്ധീഖ് ഹാജി കളപ്പുലാൻ, ഷിഹാബ് പാറക്കൽ, സുബിത രാജൻ, നൂർജഹാൻ എൻ, തസ്ലീമ നദീർ, താഹിറ ഇസ്മായിൽ, ഷാഹിന റസാഖ്, ഹസീന വി,ശൈലജ.കെ.വി , കമറുദ്ധീൻ പാറക്കൽ, സദാനന്ദൻ കോടീരി, നൗഷാദ് നാലകത്ത്, അഭിലാഷ്.ടി,കെ.വി ഉണ്ണികൃഷ്ണൻ, ഉമ്മു ഹബീബ,റസീന മാലിക്ക്, ഷൈലജ പി.പി എന്നിവർ സംബന്ധിച്ചു. ജെ.എച്ച്.ഐ മാരായ പത്മിനി, ഫൗസിയ ബിന്ദു, അഷറഫ് എന്നിവർ നേതൃത്തം നൽകി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ സ്കൂളുകൾ, കോളേജുകൾ,രാഷ്ട്രീയ സാമൂഹ്യ സംഘടനകൾ, ക്ലബ്ബുകൾ എന്നിവർക്ക് വൃക്ഷതൈ വിതരണവും നടത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!