എടയൂർ ഗ്രാമ പഞ്ചായത്ത്; ഹസീന ഇബ്രാഹിം പ്രസിഡൻ്റ്, കെ പി വേലായുധൻ വൈസ് പ്രസിഡൻ്റ്
എടയൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഭരണം തിരിച്ച് പിടിച്ച എടയൂർ ഗ്രാമ പഞ്ചായത്തിൽ പ്രസിഡണ്ട് സ്ഥാനത്തേക്ക് മുസ്ലിം ലീഗിലെ ഹസീന ഇബ്രാഹിമിനെയും വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് കോൺഗ്രസിലെ കെ.പി വേലായുധനേയും ഐക്യകണ്ഠേനെ തെരഞ്ഞെടുത്തു.
എടയൂർ പഞ്ചായത്ത് 12ആം വാർഡിൽ നിന്നും വിജയിച്ച നിയുക്ത പ്രസിഡന്റ് ഹസീന ഇബ്രാഹിം, കോട്ടക്കൽ മണ്ഡലം മുസ്ലിം യൂത്ത് ലീഗിന്റെ നേതാവും ഭാരവാഹിയുമായ ഇബ്രാഹിം മാസ്റ്ററുടെ ഭാര്യയാണ്. എടയൂർ പഞ്ചായത്തിലെ കോൺഗ്രസിന്റെ മുതിർന്ന നേതാവായ കെ.പി വേലായുധൻ നിരവധി തവണ പഞ്ചായത്ത് മെമ്പർ ആയും മറ്റും മികച്ച പ്രവർത്തനം കാഴ്ച വെച്ചിട്ടുണ്ട്. ഇത്തവണ 8ആം വാർഡിൽ നിന്നും ബിജെപിയെ പരാജയപ്പെടുത്തിയാണ് പഞ്ചായത്തിലേക് തിരഞ്ഞെടുത്തത്.
2015 – 20 കാലയളവിൽ ഭാഗ്യ പരീക്ഷണതാൽ ഭരണം നയിച്ചിരുന്ന ഇടതു പക്ഷത്തെ പരാജയ പെടുത്തിയാണ് യൂ ഡി എഫ് ഭരണം തിരിച്ചു പിടിച്ചത്. 2015 – 20 കാലയളവിൽ ആകെയുള്ള 19 സീറ്റിൽ എൽ ഡി എഫും യൂ ഡി എഫും 9 സീറ്റ് വീതം നേടി, ഒരു സീറ്റ് ബി ജെ പി യും നേടിയിരുന്നു. ബി ജെ പി പുറത്തു നിർത്തി രണ്ടു മുന്നണിയും തുല്ല്യ നില പാലിച്ചതിനാൽ ടോസിന്റെ ഭാഗ്യത്താൽ ഇടതുപക്ഷം ഭരണം നേടുകയായിരുന്നു.
നിലവിൽ എടയൂർ പഞ്ചായത്തിൽ ആകെയുള്ള 19 സീറ്റിൽ 11 സീറ്റ് നേടിയാണ് യൂ ഡി എഫ് അധികാരത്തിൽ വരുന്നത്, 8 സീറ്റ് എൽ ഡി എഫിന് ലഭിച്ചു. ബിജെപിക്ക് ഇത്തവണ ഒരു സീറ്റിലും വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. യൂ ഡി എഫിന്റെ 11 സീറ്റിൽ 9 സീറ്റ് മുസ്ലിം ലീഗിനും 2 സീറ്റ് കോൺഗ്രസിനുമാണ് ലഭിച്ചത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here