കഞ്ഞിപ്പുരയിലെ ജില്ലാ കോഴിവളർത്തൽ കേന്ദ്രത്തിൽ ഹാച്ചറി പ്രവർത്തനം തുടങ്ങി
വളാഞ്ചേരി: ജില്ലയിലെ ഏക കോഴിവളർത്തൽ കേന്ദ്രമായ ആതവനാട് കഞ്ഞിപ്പുരയിലെ കോഴിഫാമിൽ ഹാച്ചറിയുടെ പ്രവർത്തനം തുടങ്ങി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ൺ ഹാച്ചറിയിൽനിന്നും വിരിയിച്ചിറക്കിയ കോഴിക്കുഞ്ഞുങ്ങളുടെ ആദ്യവിൽപന നിർവഹിച്ചു. കോഴിവളർത്തൽകേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ പി. ശിവകുമാർ പദ്ധതി വിശദീകരിച്ചു.
ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി ഡയറക്ടർ ഡോ. അയ്യൂബ്, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഉമ്മർ അറയ്ക്കൽ, ജില്ലാ പഞ്ചായത്ത് അംഗം ഫാത്തിമത് സുഹ്‌റ, ബ്ലോക്ക് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി, ബ്ലോക്ക് ഡിവിഷൻ മെംബർ ഖദീജ, അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസർ ഡോ. ബി. സുരേഷ്, വെറ്ററിനറി സർജൻ സി. മധു തുടങ്ങിയവർ സംബന്ധിച്ചു. അത്യുത്‌പാദന ശേഷിയുള്ള ഗ്രാമശ്രീയെന്ന ഇനത്തിൽപ്പെട്ട കോഴിക്കുഞ്ഞുങ്ങളെയാണ് ആദ്യഘട്ടത്തിൽ വിതരണംചെയ്യുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here