വിളയൂരിൽ കാറില്‍ കടത്തുകയായിയിരുന്ന 1.84 കോടി രൂപ പിടികൂടി
പുലാമന്തോൾ : നിലമ്പൂർ -പെരുമ്പിലാവ് സംസ്ഥാന പാതയിൽ വിളയൂർ പുളിഞ്ചോട്ടിൽ ഇന്നലെ രാവിലെ പിടികൂടിയ കുഴൽപ്പണം മലപ്പുറം ജില്ലയിൽ വിതരണത്തിനായി എത്തിച്ചതെന്ന് റിപ്പോർട്ട്. കാറിന്റെ ഡിക്കിയിൽ ഒളിച്ചു കടത്തുകയായിരുന്ന ഒരുകോടി എണ്പറത്തിനാല് ലക്ഷത്തി ഇരുപത്തി ആറായിരം രൂപ യാണ് പട്ടാമ്പി സി.ഐ പി.വി രമേശും സംഘവും പിടികൂടിയത്.
പാലക്കാട് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്ന്നാ ണ് ഷൊര്ണൂധർ ഡി.വൈ.എസ്.പി മുരളീധരന്റെ നിര്ദേതശപ്രകാരം പട്ടാമ്പി സി.ഐ രമേഷും സംഘവും വാഹന പരിശോധന നടത്തിയത്. വ്യാഴാഴ്ച രാവിലെ 11 മണിക്ക് വിളയൂർ പുലാമന്തോള്‍ പാലത്തിന് സമീപത്തിനടുത്ത പുളിഞ്ചോട് സെന്ററിൽ നിന്നാണ് പണം പിടിച്ചെടുത്തത്. കാറിലുണ്ടായിരുന്ന മലപ്പുറം രാമപുരം പനങ്ങാങ്ങര സ്വദേശികളായ ഹുസൈന് (32), സജാദ് (22) എന്നിവരെ അറസ്റ്റ് ചെയ്തു. സേലത്ത് നിന്നും മലപ്പുറത്തേക്ക് കൊണ്ട് പോകുകയായിരുന്നു പണമെന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലിസ് അറിയിച്ചു.
പണത്തിന്റെ ഉറവിടത്തെ കുറിച്ചും ലക്ഷ്യസ്ഥാനത്തെ കുറിച്ചും വിശദമായി അന്വേഷണം നടത്തുമെന്ന് പൊലിസ് പറഞ്ഞു. പരിശോധനയില്‍ പട്ടാമ്പി എസ്.ഐ. അജീഷ്, എ.എസ്.ഐ മാരായ പ്രസാദ്, ശിവശങ്കരന്, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്മാ.രായ സുനില്‍, അനൂപ്, പ്രകാശന്, സനല്‍, ബിജു, ഷമീര്‍, വിനീഷ്, കബീര്‍, ബ്രജിത്ത് എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here