കൊപ്പത്ത് 2.40 കോടിയുടെ കുഴൽ പണം പിടികൂടി; കല്പകഞ്ചേരി സ്വദേശികൾ പിടിയിൽ
കൊപ്പം: കോയമ്പത്തൂരിൽ നിന്ന് മലപ്പുറത്തേക്ക് കാറിൽ കടത്തുകയായിരുന്ന 2.40 കോടി രൂപയുടെ കുഴൽ പണം കൊപ്പം പോലീസ് പിടികൂടി. ചൊവ്വാഴ്ച രാവിലെ കുലുക്കല്ലൂരിൽ വെച്ചാണ് എസ്.ഐ. എം.ബി.രാജേഷും സംഘവും കാർ തടഞ്ഞ് കറൻസി കണ്ടെടുത്തത്. ഷൊർണൂർ ഡി.വൈ.എസ്.പി.ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് കാർ തടഞ്ഞത്.
കാറിന്റെ വിവിധ ഭാഗങ്ങളിൽ നോട്ടുകൾ ഒളിപ്പിച്ച നിലയിലായിരുന്നു. തിരൂർ കല്പകഞ്ചേരി സ്വദേശികളായ മുഹമ്മദ് തസ്ലിം (26), സയ്യിദ് ശിഹാബുദ്ധീൻ (34) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായ ചോദ്യം ചെയ്തു വരികയാണ്
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here