HomeTravel‘ഹയ്യ കാർഡ്’ ഉടമകൾക്ക് ലോകകപ്പ് സമയത്ത് സൗദി അറേബ്യയിൽ പ്രവേശിക്കാം

‘ഹയ്യ കാർഡ്’ ഉടമകൾക്ക് ലോകകപ്പ് സമയത്ത് സൗദി അറേബ്യയിൽ പ്രവേശിക്കാം

hayya-card-qatar

‘ഹയ്യ കാർഡ്’ ഉടമകൾക്ക് ലോകകപ്പ് സമയത്ത് സൗദി അറേബ്യയിൽ പ്രവേശിക്കാം

ദോഹ: ഫിഫ ലോകകപ്പ് ഖത്തറിനുള്ള ‘ഹയ്യ കാർഡ്’ ഉടമകൾക്ക് ഖത്തറിൽ ടൂർണമെന്റ് നടക്കുന്ന നവംബർ, ഡിസംബർ മാസങ്ങളിൽ തങ്ങളുടെ പ്രദേശത്ത് പ്രവേശിക്കാൻ അനുമതി നൽകുമെന്ന് സൗദി അറേബ്യ അറിയിച്ചു. ഹയ്യ കാർഡ് ഉടമകളുടെ പ്രവേശനത്തിന് ലോകകപ്പിന്റെ തുടക്കത്തിന്റെ 10 ദിവസം മുമ്പ് രാജ്യം അംഗീകാരം നൽകുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവനയിൽ അറിയിച്ചു.
hayya-card-qatar
നടപടിക്രമങ്ങളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. എന്നിരുന്നാലും ഹയ്യ കാർഡ് ഉടമകൾക്ക് 60 ദിവസത്തേക്ക് സാധുതയുള്ള മൾട്ടിപ്പിൾ എൻട്രി വിസ ലഭിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നുണ്ട് . സൗദി അറേബ്യ സന്ദർശിക്കുന്നതിന് മുമ്പ് ഖത്തറിൽ പ്രവേശിക്കേണ്ട ആവശ്യമില്ലെന്നും എന്നാൽ സൗദി അറേബ്യയിൽ എത്തുന്നതിന് മുമ്പ് സന്ദർശകർക്ക് മെഡിക്കൽ ഇൻഷുറൻസ് പോളിസി ഉണ്ടായിരിക്കണമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!