നവാഗതർക്കായി മാസ്കുകൾ തുന്നി വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂളിലെ പ്രധാനാധ്യാപിക
എടയൂർ: അടുത്ത അധ്യായന വർഷം ആരംഭിക്കുമ്പോൾ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലെയും വിദ്യാർഥികൾക്കും, അധ്യാപകർക്കും മാസ്ക്ക് നിർബന്ധമാക്കുവാൻ സർക്കാർ ഒരുങ്ങുകയാണ്. ഈ സാഹചര്യത്തിൽ വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂളിൽ പുതുതായി ചേരുന്ന ഒരോ കുട്ടിക്കും സൗജന്യമായി മാസ്ക്ക് നൽകാനുള്ള ഒരുക്കത്തിലാണ് പ്രധാനധ്യാപികയായ ടി.വി ഷീല. എടയൂർ സ്വദേശിയായ ടീച്ചർ തന്നെ തന്റെ വീട്ടിൽ വച്ചാണ് പുതുതായി ചേരുമെന്ന് പ്രതീക്ഷിക്കുന്ന കുട്ടികൾക്കുള്ള മാസ്ക്കുകൾ നിർമ്മിക്കുന്നത്. മാസ്ക്ക് തുന്നുന്ന ജോലികൾ സാർവദേശീയ തൊഴിലാളി ദിനത്തിൽ ആരംഭിച്ചിരിക്കുകയാണ് ഷീല ടീച്ചർ.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here