ലോകാരോഗ്യദിനത്തിൽ വളാഞ്ചേരിയിലെ വിവിധയിടങ്ങളിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ നടന്നു
വളാഞ്ചേരി: ലോകാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി വളാഞ്ചേരി നഗരസഭ ഡിവിഷൻ 5 ആരോഗ്യ ശുചിത്വ സമിതി സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടി വാർഡ് കൗൺസിലറും ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കൂടിയായ കെ. ഫാത്തിമ്മക്കുട്ടി യുടെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ആതവനാട് മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. കൗൺസിലർ ശിഹാബുദ്ധീൻ, കെ.ടി നിസാർ ബാബു, ഹാരിസ് മാസ്റ്റർ എന്നിവർ ചടങ്ങിന് ആശംസ അറിയിച്ചു. ചടങ്ങിൽ വെച്ച് വളാഞ്ചേരി നഗരസഭയിലെ മികച്ച ആശ വർക്കർക്കുള്ള അംഗീകാരം ലഭിച്ച കെ ഗിരിജക്ക് ആരോഗ്യ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഉപഹാരം സമർപ്പിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ തോമസ് സ്വാഗതവും സരോജിനി നന്ദിയും പറഞ്ഞു.
ലോക ആരോഗ്യ ദിനത്തോടനുബന്ധിച്ച് വളാഞ്ചേരി വയോമിത്രം യൂണിറ്റ് കാർത്തല കെഎംയുപി സ്കൂളിൽ വച്ച് ആരോഗ്യ ബോധവൽക്കരണ ക്ളാസ് സഘടിപ്പിച്ചു. കോർഡിനേറ്റർ അബ്ദുൽ അസീസിന്റെ അദ്ധ്യക്ഷതയിൽ വാർഡ് കൗൺസിലർ മൈമൂന ഉദ്ഘാടനം ചൈതു. ഡോ. ഷെറിൻ വയോജനങ്ങൾ അറിഞ്ഞിരിക്കേണ്ട ആരോഗ്യ പരിപാലന രീതികളെ പറ്റി ക്ളാസ് എടുത്തു. ഷാഹിന എം സ്വാഗതവും റീസ വർഗീസ് നന്ദിയും പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here