HomeNewsHealthവളാഞ്ചേരിയിൽ ആരോഗ്യ ബോധവൽക്കരണ പരിപാടികൾ തുടങ്ങി

വളാഞ്ചേരിയിൽ ആരോഗ്യ ബോധവൽക്കരണ പരിപാടികൾ തുടങ്ങി

health awareness

വളാഞ്ചേരിയിൽ ആരോഗ്യ ബോധവൽക്കരണ പരിപാടികൾ തുടങ്ങി

വളാഞ്ചേരി ∙ നിർമാർജനം ചെയ്യപ്പെട്ടതായി കരുതിയിരുന്ന പല രോഗങ്ങളും തിരിച്ചുവരികയും പുതിയ രോഗങ്ങൾ കടന്നുവരികയും ചെയ്യുന്ന സാഹചര്യത്തിൽ പ്രതിരോധ കുത്തിവയ്പുകളുടെ പ്രാധാന്യം ഏറിവരികയാണെന്ന് കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ. കേന്ദ്ര ഫീൽഡ് പബ്ലിസിറ്റി ഡയറക്ടറേറ്റ് കുറ്റിപ്പുറം ബ്ലോക്ക് മേഖലയിൽ നടത്തുന്ന ആരോഗ്യ ബോധവൽക്കരണ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി ആധ്യക്ഷ്യം വഹിച്ചു. ബ്ലോക്ക് ആരോഗ്യ–വിദ്യാഭ്യസ സ്ഥിരസമിതി അധ്യക്ഷൻ കെ.ടി.സിദ്ദീഖ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ആർസിഎച്ച് ഓഫിസർ ഡോ. രേണുക, പാലക്കാട് ജില്ലാ ഫീൽഡ് പബ്ലിസിറ്റി ഓഫിസർ സ്മിതി എം.പള്ളുരുത്തി, സിഡിപിഒ കെ.കമലാക്ഷി, സി.സായിനാഥ്, സി.ഉദയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.health awareness

പാലക്കാട്, മലപ്പുറം ഫീൽഡ് പബ്ലിസിറ്റി ഓഫിസുകളും ആരോഗ്യവകുപ്പ്, ഐസിഡിഎസ് എന്നിവയും കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തും സഹകരിച്ചു മൂന്നു ദിവസങ്ങളിലായി നടത്തുന്ന ആരോഗ്യ ബോധവൽക്കരണ പരിപാടികളിൽ വിവിധ മൽസരങ്ങൾ, കലാപരിപാടികൾ, വൈദ്യ പരിശോധനാ ക്യാംപ് എന്നിവ നടത്തുന്നുണ്ട്. വ്യാഴം പത്തിനു പാഴൂർ മദ്രസയിൽ നേത്രപരിശോധനാ ക്യാംപും നടത്തും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!