വളാഞ്ചേരി പൊലീസ് സ്റ്റേഷനിൽ വൈദ്യ പരിശോധനാ ക്യാംപ് നടത്തി
വളാഞ്ചേരി:വളാഞ്ചേരി പൊലീസ് സ്റ്റേഷനിൽ വൈദ്യ പരിശോധനാ ക്യാംപ് നടത്തി.
കേരള പൊലീസ് അസോസിയേഷനും ജനമൈത്രി പൊലീസും നീതി ലാബിന്റെ സഹകരണത്തോടെയായിരുന്നു വളാഞ്ചേരി പൊലീസ് സ്റ്റേഷനിൽ ക്യാമ്പ് നടത്തിയത്. മന്ത്രി കെ.ടി.ജലീൽ വൈദ്യ പരിശോധനാ ക്യാംപ് ഉദ്ഘാടനം ചെയ്തു. പൊലീസ് സ്റ്റേഷനുകളെ അഴിമതിരഹിത ഓഫിസാക്കി മാറ്റാൻ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നു മന്ത്രി ഉദ്ഘാടന സമേളനത്തിൽ പറഞ്ഞു. നടത്തിയ സംസാരിക്കുകയായിരുന്നു മന്ത്രി.സിഐ കെ.എം.സുലൈമാൻ ആധ്യക്ഷ്യം വഹിച്ചു.
കെപിഒഎ ജില്ലാ പ്രസിഡന്റ് മൊയ്തീൻകുട്ടി, കെപിഎ ജില്ലാ പ്രസിഡന്റ് മധുസൂദനൻ, സെക്രട്ടറി അലവി കണ്ണംകുഴി, പി.സൈതാലിക്കുട്ടി ഹാജി, മുഹമ്മദ്കുട്ടി റബിയ, വിജയൻ കൊടുമുടി, ഉബൈദ്, എസ്ഐ ബഷീർ സി.ചിറക്കൽ, അഡീഷനൽ എസ്ഐ സി.പി.വാസുദേവൻ എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here