വളാഞ്ചേരി നഗരസഭയുടെ ആഭിമുഖ്യത്തിൽ അതി ദരിദ്രർക്കുള്ള മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ അവശത അനുഭവിക്കുന്ന വിഭാഗം ജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വളാഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്ന ക്യാമ്പ് നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.
ക്യാമ്പിൽ പങ്കെടുത്തവർക്ക് കണ്ണ് പരിശോധന, രക്ത പരിശോധന തുടങ്ങിയ പരിശോധനകൾ നടത്തുകയും സൗജന്യ മരുന്ന് വിതരണവും നടന്നു. ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് സ്വാഗതം പറഞ്ഞു. മെഡിക്കൽ ഓഫീസർ നിമ വേണുഗോപാൽ, കൗൺസിലർ ഉണ്ണികൃഷ്ണൻ കെ.വി എന്നിവർ ആശംസ അർപ്പിച്ചു. വളാഞ്ചേരി ഹെൽത്ത് ഇൻസ്പെക്ടർ ദീപ ചന്ദ്ര നന്ദിയും പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here