കുറ്റിപ്പുറം കഴുത്തല്ലൂർ പള്ളിപ്പടി ലക്ഷം വീട് തണൽ കലാ കായിക വേദി സൗജന്യ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിച്ചു
കുറ്റിപ്പുറം: കുറ്റിപ്പുറം ഹയാത്ത് മെഡി കെയർ ഹോസ്പിറ്റലുമായി സഹകരിച്ച് കഴുത്തല്ലൂർ പള്ളിപ്പടി ലക്ഷം വീട് തണൽ കലാ കായിക വേദി സൗജന്യ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിച്ചു : കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ സി വി റമീന ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് സമീർ അദ്ധ്യക്ഷതവഹിച്ചു. ഹയാത്ത് മെഡി കെയർ ഹോസ്പിറ്റലിലെ ഡോ : മുഹമ്മദ് ഷാഫി, മുൻ പഞ്ചായത്ത് മെമ്പർ ടി ശംസുദ്ധീൻ, ക്ലബ് സെക്രട്ടറി ഷർഫുദ്ധീൻ എന്നിവർ ആശംസകൾ നേർന്നു. ആഷിഖ് സ്വാഗതവും റാഫി നന്ദിയും പറഞ്ഞു. ക്യാമ്പിൽ 150 രോഗികളെ പരിശോധിച്ചു സൗജന്യ മരുന്ന് വിതരണം നടത്തി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here