HomeNewsEventsകുറ്റിപ്പുറത്ത് ആരോഗ്യസന്ദേശ റാലി നടത്തി

കുറ്റിപ്പുറത്ത് ആരോഗ്യസന്ദേശ റാലി നടത്തി

health-day-rally-kuttippuram-2025

കുറ്റിപ്പുറത്ത് ആരോഗ്യസന്ദേശ റാലി നടത്തി

കുറ്റിപ്പുറം:ലോകാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി കുറ്റിപ്പുറം ജനകീയാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യസന്ദേശ റാലി നടത്തി. ‘ആരോഗ്യകരമായ തുടക്കങ്ങൾ പ്രതീക്ഷാജനകമായ ഭാവികൾ ‘എന്ന പേരിലാണ് ആരോഗ്യ സന്ദേശ റാലി സംഘടിപ്പിച്ചത്. കുറ്റിപ്പുറം ദേശീയപാതാ പരിസരത്ത് നിന്ന് ആരംഭിച്ച റാലി കുറ്റിപ്പുറം ബസ്സ്റ്റാന്റ് പരിസരത്ത് സമാപ്പിച്ചു.കുറ്റിപ്പുറം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സയ്യിദ് ഫസൽ അലി പൂക്കോയ തങ്ങൾ റാലി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ റെമീന, പഞ്ചായത്തംഗങ്ങളായ ബേബി ടീച്ചർ, റിജിത ഷലീജ്, ഹെൽത്ത് ഇൻസ്പെക്ടർ പ്രകാശൻ, പബ്ലിക് ഹെൽത്ത് നഴ്സ് രജനി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പാക്സൺ ജോസ്, താലൂക്ക് ആശുപത്രി പി.ആർ.ഒ സുരേഷ് സംസാരിച്ചു. കുറ്റിപ്പുറം കെ.എം.സി.ടി ഫാർമസി കോളജ് വിദ്യാർഥികൾ, നാട്ടുകാർ,ആശ പ്രവർത്തകർ, അങ്കണവാടി പ്രവർത്തവർ എന്നിവർ റാലിയിലും പരിപാടിയിലും സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!