വളാഞ്ചേരി നഗരസഭയിലെ പുതിയ കൗൺസിലർമാർക്ക് ആരോഗ്യ വകുപ്പ് പ്രൊജക്ടുകളും പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട് ശില്പശാല സംഘടിപ്പിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ പുതിയ കൗൺസിലർമാർക്ക് ആരോഗ്യ വകുപ്പ് പ്രൊജക്ടുകളും പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട് ശില്പശാല സംഘടിപ്പിച്ചു. വളാഞ്ചേരിയിൽ പി. എച്. സിയിൽ നടന്ന പരിപാടിയിൽ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അധ്യക്ഷത വഹിച്ചു. ചെയർമാൻ അഷറഫ് അമ്പലത്തിങ്കൽ ഉദ്ഘാടനം നിർവഹിച്ചു. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ സംബന്ധിച്ചും പി. എച്. സിയുടെ പ്രവർത്തങ്ങളെക്കുറിച്ചും മെഡിക്കൽ ഓഫീസർ ഡോ സൽവ ക്ലാസെടുത്തു. ആർ. ആർ. ടി പ്രവർത്തനങ്ങളെ കുറിച്ചും രോഗപ്രതിരോധപ്രവർത്തനങ്ങളെകുറിച്ചും ഹെൽത്ത് ഇൻസ്പെക്ടർ എൻ.എൻ ബഷീർ കുത്തിവെപ്പ് ക്യാമ്പുകൾ, സബ് ക്യാമ്പുകളുടെ പ്രവർത്തനം എന്നിവയെകുറിച്ച് ഹെൽത്ത് ഇൻസ്പെടർ അജിത കുമാരി, പരിരക്ഷ പ്രവർത്തനങ്ങളെക്കുറിച്ച് നഴ്സ് അനിത, ക്ഷയ രോഗപ്രവർത്തങ്ങളെക്കുറിച്ച് എസ്.ടി.എസ് വിജയൻ എന്നിവർ ക്ലാസെടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെടർമാരായ അഭിലാഷ് സ്വാഗതവും സബീർ പാഷ നന്ദിയും പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here