HomeNewsHealthവളാഞ്ചേരിയിൽ 10 പേർക്ക് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ച സംഭവം; കൂടുതൽ പരിശോധന നടത്താൻ ആരോഗ്യ വകുപ്പ്

വളാഞ്ചേരിയിൽ 10 പേർക്ക് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ച സംഭവം; കൂടുതൽ പരിശോധന നടത്താൻ ആരോഗ്യ വകുപ്പ്

drug-syringe

വളാഞ്ചേരിയിൽ 10 പേർക്ക് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ച സംഭവം; കൂടുതൽ പരിശോധന നടത്താൻ ആരോഗ്യ വകുപ്പ്

മലപ്പുറം: വളാഞ്ചേരിയിൽ ലഹരി കുത്തിവയ്ക്കാനായി ഒരേ സിറിഞ്ച് ഉപയോഗിച്ച 10 പേർക്ക് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കൂടുതൽ പരിശോധന നടത്തും. ജില്ലയിൽ ലഹരി കേസുകളിൽ പിടിയിലായവരെയും ഉപയോഗിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെയും എച്ച്.ഐ.വി പരിശോധനയ്ക്കും രക്ത പരിശോധനയ്ക്കും വിധേയമാക്കാനായി വളാഞ്ചേരി നഗരസഭയിൽ നിന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിച്ചാലുടൻ പരിശോധന നടത്തും. കൂടാതെ, അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ പരിശോധന നടത്തുന്നത് കൂടുതൽ കാര്യക്ഷമമാക്കും. ലഹരി എവിടെ നിന്ന് കിട്ടിയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കൂടുതൽ പേർക്ക് രോഗം ബാധിച്ചിട്ടുണ്ടാവാമെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. നിലവിൽ എച്ച്.ഐ.വി സ്ഥിരീകരിച്ച 10 പേർക്കും അവരവരുടെ വീടുകളിൽ ചികിത്സ നൽകുകയാണ്. കൗൺസലിംഗ് സേവനവും നൽകുന്നുണ്ട്.
എച്ച്.ഐ.വി സ്ഥിരീകരിച്ച വളാഞ്ചേരി സ്വദേശി എന്ന് സംശയിക്കുന്ന വ്യക്തി എടയൂർ പഞ്ചായത്തിലാണ്. വളാഞ്ചേരി നഗരസഭയിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരെയാണ് വരുന്നത്.
പൊന്നാനിയിൽ ബിൽഡിംഗ് മെറ്റീരിയൽ മോഷ്ടിച്ച മൂന്ന് പേരെ പിടികൂടുന്നതിനിടയിൽ സിറിഞ്ച് പൊലീസുകാരന് മേൽ തട്ടിയതായി സംശയം തോന്നിയപ്പോഴാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. പരിശോധനയിൽ എച്ച്.ഐ.വി സ്ഥിരീകരിച്ചു. തുടർന്ന്, എയ്ഡ്സ് കൺട്രോൾ ടീം അവരുമായി ബന്ധപ്പെട്ട 45 പേരെ പരിശോധിച്ചതിലാണ് ഏഴോളം പേർക്ക് സ്ഥിരീകരിച്ചത്. 50 അംഗ ജാഗ്രതാ സമിതി സേനയെ വളാഞ്ചേരിയിൽ നിയോഗിക്കും. വാർഡ് തലത്തിൽ വിപുലമായ മീറ്റിംഗ് നടത്തി ഉപയോഗിക്കുന്നവരെ കണ്ടെത്താൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ലഹരി കേസുകളിൽ സാക്ഷി പറയാൻ പോകാനുള്ള യാത്രാച്ചെലവുകളടക്കം നഗരസഭ നൽകും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!