വളാഞ്ചേരി നഗരസഭ ആരോഗ്യ അവലോകന യോഗം നടത്തി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ ആരോഗ്യ അവലോകന യോഗം വളാഞ്ചേരി പി.എച്.സിയിൽ വെച്ച് നടന്നു. യോഗത്തിൽ നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം
അധ്യക്ഷത വഹിച്ചു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ മുജീബ് വാലാസി, ദീപ്തി ശൈലേഷ്, റൂബി ഖാലിദ് തുടങ്ങിയവർ സംസാരിച്ചു.മെഡിക്കൽ ഓഫീസർ ഡോ: നീമ വേണുഗോപാൽ വിഷയാവതരണം നടത്തി. യോഗത്തിൽ പരിരക്ഷ പദ്ധതി, പ്രതിരോധ കുത്തി വെപ്പുകൾ, പകർച്ച വ്യാധികൾ , മറ്റ് ആരോഗ്യ പദ്ധതികൾ എന്നിവ അവലോകനം നടത്തി. നഗരസഭ
കൗൺസിലർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ആശ പ്രവർത്തകർ എന്നിവർ സംബന്ധിച്ചു. ജെ.പി.എച്ച് ആയ ഗീത.ടി, NHM ബ്ലോക്ക് PRO സലൂബ് എന്നിവർ ക്ലാസ് എടുത്തു. ജെ.എച്ച്. ഐ മാരായ രഞ്ജിത്ത്. ടി. ജി സാഗതവും സാബിർ പാഷ നന്ദിയും പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here