പ്രതിരോധ കുത്തിവയ്പ്: ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കോടതി അലക്ഷ്യത്തിനു കേസെടുക്കണമെന്ന് ആവശ്യം
വളാഞ്ചേരി ∙ അത്തിപ്പറ്റ ജിഎൽപി സ്കൂളിൽ എംആർ പ്രതിരോധ
കുത്തിവയ്പിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾക്ക് ഉത്തരവാദികളായ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കോടതി അലക്ഷ്യത്തിനു കേസെടുക്കണമെന്ന് ആരോഗ്യ അവകാശവേദി. കുട്ടികളെ നിർബന്ധിച്ചോ, രക്ഷിതാക്കളുടെ സമ്മതമില്ലാതെയോ പ്രതിരോധ കുത്തിവയ്പ് നടത്തരുത് എന്ന് ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ അത് ലംഘിച്ച ആരോഗ്യവകുപ്പ് അധികൃതരുടെ നടപടിയാണ് സംഘർഷത്തിനു വഴിവച്ചതെന്ന് അവർ ആരോപിച്ചു.
കഴിഞ്ഞ ദിവസം സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തവരിൽ നിരപരാധകളും ഉൾപ്പെടുമെന്നും ഇക്കാര്യം അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മിഷനെ സമീപിക്കുമെന്നും നിർബന്ധിത പ്രതിരോധ കുത്തിവയ്പിനെതിരെ 29നു ജില്ലാ മെഡിക്കൽ ഓഫിസിനു മുന്നിൽ ധർണ നടത്തുമെന്നും ആരോഗ്യ അവകാശവേദി സംസ്ഥാന ഉപാധ്യക്ഷ കദീജ നർഗീസ്, ജനറൽ കൺവീനർ മുജീബ് കോക്കൂർ, ഹസൻ കുരുവമ്പലം, എൻ.കെ.മുഹമ്മദ് ഷാജി എന്നിവർ അറിയിച്ചു.
Content highlights: vaccination camp demands action
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here