HomeNewsPublic Issueദേശീയപാത സര്‍വേ: അനിശ്ചിതത്വത്തിനിടയിലും സ്ഥലമുടമകളുടെ പരാതി കേള്‍ക്കല്‍ തുടരുന്നു

ദേശീയപാത സര്‍വേ: അനിശ്ചിതത്വത്തിനിടയിലും സ്ഥലമുടമകളുടെ പരാതി കേള്‍ക്കല്‍ തുടരുന്നു

Highway-acquisition

ദേശീയപാത സര്‍വേ: അനിശ്ചിതത്വത്തിനിടയിലും സ്ഥലമുടമകളുടെ പരാതി കേള്‍ക്കല്‍ തുടരുന്നു

കോട്ടയ്ക്കല്‍: ദേശീയപാത അലൈന്‍മെന്റ് സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ക്കിടയിലും സ്ഥലമുടമകളുടെ പരാതി കേള്‍ക്കല്‍ തുടരുന്നു. കോട്ടയ്ക്കലിലെ ദേശീയപാത ലാന്‍ഡ് അക്വിസിഷന്‍ ഓഫീസിലാണ് ഹിയറിങ് നടക്കുന്നത്.Highway-acquisition
ജില്ലയില്‍ പ്രശ്‌നമുള്ള ഇടങ്ങളില്‍ അലൈന്‍മെന്റ് പുനഃപരിശോധിക്കുമെന്ന് തിരുവനന്തപുരത്തെ സര്‍വകക്ഷിയോഗത്തിനുശേഷം മന്ത്രി ജി. സുധാകരന്‍ പറഞ്ഞിരുന്നു.Office-nh
ചൊവ്വാഴ്ച കളക്ടറേറ്റില്‍ വിളിച്ച ജനപ്രതിനിധികളുടെയും സമരസമിതി നേതാക്കളുടെയും യോഗത്തിലും പുതിയ അലൈന്‍മെന്റ് പരിഗണനയ്ക്കായി സമര്‍പ്പിച്ചിട്ടുണ്ട്. അലൈന്‍മെന്റ് പുനഃപരിശോധിച്ചശേഷം ദേശീയപാത അതോറിറ്റിയാണ് അന്തിമ തീരുമാനം കൈക്കൊള്ളുക. അലൈന്‍മെന്റിന്റെ കാര്യത്തില്‍ ഇപ്പോഴും അന്തിമമായ തീരുമാനമായിട്ടില്ലെന്നിരിക്കെയാണ് കോട്ടയ്ക്കലില്‍ പരാതികേള്‍ക്കല്‍ തുടരുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!