മാവണ്ടിയൂരിൽ ടയർ സംഭരണശാലയിൽ തീപ്പിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം; വീഡിയോ
എടയൂർ: മാവണ്ടിയൂരിൽ ടയർ സംഭരണശാലക്ക് തീപ്പിടിച്ചു. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവമുണ്ടായത്. മാവണ്ടിയൂർ സ്കൂളിൽ നിന്ന് ഏറെ അകലെയല്ലാതെ കുന്നിൻ ചെരുവിലാണ് സംഭരണശാല പ്രവർത്തിക്കുന്നത്. ഇതിന് ചുറ്റുമായി പുൽക്കാടൂകൾ ഉണങ്ങി നിന്നതിൽ തീ പിടിച്ചതാകാം പടർന്ന് കത്തി സംഭരണശാലയിലേക്ക് എത്തിയത് എന്ന് നാട്ടുകാർ പറഞ്ഞു. തീ കത്തുന്നത് അറിഞ്ഞ നാട്ടുകാരും പോലീസും സ്ഥലത്തെത്തിയാണ് അദ്ദ്യ ഘട്ടത്തിൽ തീ അണക്കാൻ ശ്രമങ്ങൾ നടത്തിയത്. തുടർന്ന് തിരൂർ, മലപ്പുറം, പെരിന്തൽമണ്ണ യൂണിറ്റുകൾ സ്ഥലത്തെത്തി വൈകുന്നേരം മൂന്ന് മണിയോടെയാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കനായത്. തീപ്പിടിത്തം നടന്ന സ്ഥലത്തിന് അരികിലൂടെയാണ് അതിശക്തമായ വൈദ്യുതി ലൈൻ കടന്ന് പോയിരുന്നത്. ഇതും സമീപം പ്രവർത്തിച്ചിരുന്ന ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന സ്കൂളും അപകടത്തിന്റെ വ്യാപ്തി വർധിപ്പിക്കുമായിരുന്നുവെന്ന് ബന്ധപ്പെട്ടവർ മാധ്യമങ്ങളോട് പറഞ്ഞു. ഉപയോഗിച്ച ടയറുകൾ സംഭരിക്കുന്ന കേന്ദ്രമാണ് ഇവിടെ പ്രവർത്തിച്ചിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here