HomeNewsWeatherന്യൂനമർദം: ഞായറാഴ്ചവരെ സംസ്ഥാനത്ത് അതിതീവ്ര മഴ

ന്യൂനമർദം: ഞായറാഴ്ചവരെ സംസ്ഥാനത്ത് അതിതീവ്ര മഴ

rain

ന്യൂനമർദം: ഞായറാഴ്ചവരെ സംസ്ഥാനത്ത് അതിതീവ്ര മഴ

മലപ്പുറം : വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശനിയാഴ്ചയോടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ഞായറാഴ്ചവരെ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പു നൽകി. ന്യൂനമർദം കാലാവസ്ഥാവകുപ്പ് നിരീക്ഷിച്ചുവരുകയാണ്. കേരളതീരത്ത് നാല്പതുമുതൽ അമ്പതുവരെ കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യതയുള്ളതിനാൽ തിങ്കളാഴ്ചവരെ മത്സ്യത്തൊഴിലാളികൾ കടലിലിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്.

ശനിയാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
rain
ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 204.4 മി.മി കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണുള്ളത്. കഴിഞ്ഞദിവസങ്ങളിൽ വലിയ അളവിൽ മഴലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ -മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോരപ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!