HomeNewsTrafficAlertഇരുചക്ര വാഹനങ്ങളിൽ കുടപിടിച്ച് യാത്ര ചെയതാൽ വൻ പിഴ

ഇരുചക്ര വാഹനങ്ങളിൽ കുടപിടിച്ച് യാത്ര ചെയതാൽ വൻ പിഴ

ഇരുചക്ര വാഹനങ്ങളിൽ കുടപിടിച്ച് യാത്ര ചെയതാൽ വൻ പിഴ

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിൽ കുടപിടിച്ച് യാത്രചെയ്യുന്നത് വിലക്കി മോട്ടോർ വാഹന വകുപ്പ് ഉത്തരവിട്ടു. ഓടിക്കുന്നവരോ പിറകിൽ ഇരിക്കുന്നവരോ കുട നിവർത്തിപ്പിടിച്ചാൽ നിയമനടപടി സ്വീകരിക്കും. 177(എ) നിയമപ്രകാരം കോടതിവിധിക്കു വിധേയമായിരിക്കും നടപടി. ഗതാഗത കമ്മീഷണർ എം ആര്‍ അജിത്കുമാറാണ് ഇതുസംബന്ധിച്ച് ആര്‍ ടി ഒമാര്‍ക്ക് കർശന നിര്‍ദേശം നല്‍കിയത്. ഇനി മുതലുള്ള വാഹന പരിശോധനയില്‍ ഇത്തരം യാത്രക്കാരെയും പിടികൂടാനാണ് നിര്‍ദേശം. ആയിരം മുതല്‍ അയ്യായിരം രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റമാണ് ഇതെന്നാണ് ഗതാഗത വകുപ്പ് പറയുന്നത്. മഴയിൽ കുടചൂടി വാഹനമോടിക്കുകയും അപകടമുണ്ടാവുകയും ചെയ്യുന്നത് വർദ്ധിക്കുന്ന സാഹചര്യത്തിലാണിത്. ഇരുചക്രവാഹനം ഓടിക്കുന്നവരുടെ കൈകൾ ഹാൻഡിലിൽ ഉണ്ടാകണമെന്നാണ് നിയമം. സിഗ്നൽ നൽകാൻ മാത്രമേ കൈ എടുക്കാൻ പാടുള്ളൂ.
two-wheeler-umbrella
ഇരുചക്രവാഹനങ്ങൾക്ക് പിറകിൽ ഇരിക്കുന്നവരും കുടപിടിക്കുന്നത് അപകടത്തിന് ഇടയാക്കുന്നുണ്ട്. ഓടിക്കുന്നയാളിന്റെ കാഴ്ച മറയ്ക്കും. കാറ്റടിച്ച് വാഹനം മറിയാനും സാദ്ധ്യതയുണ്ട്. വാഹനം സഞ്ചരിക്കുന്നതിന്റെ എതിർ ദിശയിലാണ് കാറ്റടിക്കുന്നതെങ്കിൽ വാഹനത്തിന്റെ വേഗവും കാറ്റിന്റെ വേഗവും കൂട്ടുമ്പോൾ ആകെ കിട്ടുന്ന വേഗത്തിലായിരിക്കും അത് അനുഭവപ്പെടുന്നത്.വാഹനത്തിന്റെ വേഗം മണിക്കൂറിൽ 40 കിലോമീറ്ററും കാറ്റിന്റേത് 30 കിലോമീറ്ററും ആണെങ്കിൽ അത് കുടയിൽ ചെലുത്തുന്നത് 70 കിലോമീറ്റർ വേഗമായിരിക്കും. കുടയുടെ വലിപ്പം കൂടുന്നതിനനുസരിച്ച് സമ്മർദ്ദവും കൂടും. ഓടിക്കുന്ന ആൾ തന്നെയാണ് കുട പിടിക്കുന്നതെങ്കിൽ അതു മൂലമുണ്ടാകുന്ന നിയന്ത്രണനഷ്ടം ഇരട്ടിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!