കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും വാക്സിനേഷനും ഊർജിതപ്പെടുത്തുന്നതിന് പൂക്കാട്ടിരി സഫ ഇംഗ്ലീഷ് സ്കൂളിൽ ഹെൽപ്പ് ഡെസ്ക്ക് പ്രവർത്തനമാരംഭിച്ചു
പൂക്കാട്ടിരി: പൂക്കാട്ടിരി സഫ ഇംഗ്ലീഷ് സ്കൂളിലെ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ജീവനക്കാർക്കും വേണ്ടി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി മോണിറ്ററിംങ് സെൽ രൂപീകരിച്ചു. ഇതോടൊപ്പം വാക്സിനേഷനുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ, മറ്റു മാർഗനിർദേശങ്ങൾ നൽകുന്നതിന് ഹെൽപ്പ് ഡെസ്ക്കും പ്രവർത്തനമാരംഭിച്ചു. സ്കൂളിലെ മുഴുവൻ ജീവനക്കാരുടേയും വാക്സിനേഷൻ ഉറപ്പ് വരുത്തുന്നതിന്റെ പ്രാരംഭ നടപടി ക്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. പത്തംഗ കോവിഡ് മോണിറ്ററിംഗ് സെല്ലിന്റെ പ്രവർത്തനങ്ങൾക്ക് പ്രിൻസിപ്പാൾ ഷമീർ.യു എ , അധ്യാപകരായ അബ്ദുൽ മാലിക്ക് .എം, മുഹമ്മദ് റിയാസ് വി.പി, റൈബീന, സന്ധ്യാ ബാബു എന്നിവർ നേതൃത്വം നൽകും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here