കാടാമ്പുഴയിലെ ഹൈടെക് റേഷൻകട തുറന്നു
മാറാക്കര:കാടാമ്പുഴയിലെ 168ാം നമ്പര്‍ ഹൈടെക് റേഷൻ കട മന്ത്രി ജി ആര് അനില്‍ ഉദ്ഘാടനംചെയ്തു. നാലായിരം ചതുരശ്ര അടിയിലാണ് കട. കംപ്യൂട്ടർ സംവിധാനത്തോടെയാണ് ബില്ലിങ്. വില നിലവാരം രേഖപ്പെടുത്തിയ ഡിജിറ്റല്‍ സ്ക്രീന്‍ ബോര്‍ഡുണ്ട്. റേഷൻ വാങ്ങാനെത്തുന്നവർക്ക് വിശ്രമ സ്ഥലവും ഒരുക്കി. കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കാടാമ്പുഴ മൂസ ഹാജിയുടെ ഉടമസ്ഥതയിലുള്ളതാണ് മാതൃകാ റേഷൻകട.
പ്രൊഫ. കെ കെ ആബിദ് ഹുസൈന് എംഎല്‍എ അധ്യക്ഷനായി. മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് സജ്ന, ജില്ലാ പഞ്ചായത്ത് അംഗം മൂര്‍ക്കത്ത് ഹംസ, കെഎസ്ആര്‍ആര്‍ഡിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. കൃഷ്ണപ്രസാദ്, എകെആര്‍ആര്‍ഡിഎ സംസ്ഥാന പ്രസിഡന്റ് മുഹമ്മദാലി, വി മധുസൂദനൻ, കെ പി രമേഷ് എന്നിവർ സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here