HomeNewsInitiativesCommunity Serviceപൂക്കാട്ടിരി സ്വദേശിക്ക് തൃശൂരിൽ നിന്ന് മരുന്നെത്തിച്ച് ഹൈവേ പോലിസ്

പൂക്കാട്ടിരി സ്വദേശിക്ക് തൃശൂരിൽ നിന്ന് മരുന്നെത്തിച്ച് ഹൈവേ പോലിസ്

highway police medcine pookattiri

പൂക്കാട്ടിരി സ്വദേശിക്ക് തൃശൂരിൽ നിന്ന് മരുന്നെത്തിച്ച് ഹൈവേ പോലിസ്

എടയൂർ: പൂക്കാട്ടിരി സ്വദേശിക്ക് മരുന്നെത്തിച്ച് നൽകി ഹൈവേ പോലീസ്. സ്ഥിരമായി കഴിച്ച് കൊണ്ടിരുന്ന മരുന്നു ലഭ്യമാവാതെ ബുദ്ധിമുട്ടിലായ എടയൂർ പുക്കാട്ടിരി സ്വദേശിക്കാണ് കേരള ഹൈവേ പോലിസ് തുണയായത്. തൃശൂർ ജൂബിലി ഹോസ്പ്പിറ്റലിലെ ചികിൽസയിലായതിനാൽ അവിടെയുള്ള മരുന്നു ഷോപ്പിൽ മാത്രമെ ഈ മരുന്ന് ലഭ്യമാകുമായിരുന്നുള്ളു. തുടർന്നാണ് ഹൈവേ പോലിസിന്റ 112 നമ്പറിൽ രജിസ്ടർ ചെയ്യുന്നത്. ശനിയാഴ്ച രാവിലെ 11.30ന് തൃശൂരിലെ തച്ചുപറമ്പിൽ മിഷൻ മെഡിക്കൽ ഷോപ്പിൽ നിന്നും തൃശൂർ ഹൈവേ പോലീസ് മരുന്ന് കൈപ്പറ്റി ചങ്ങരംകുളത്ത് വച്ച് വളഞ്ചേരി ഹൈവേ പോലീസിന് കൈമാറി. വെകീട്ട് അഞ്ചോടെ വളാഞ്ചേരിയിൽ വെച്ച് മരുന്ന് കൈമാറി. വളാഞ്ചേരി ഹൈവേ പോലിസ് സബ് ഇൻസ്പെക്ടർ മോഹൻദാസ്, സി.പി.ഓ മാരായ ശ്രീകുമാർ, രതീഷ്, വളാഞ്ചേരി സ്പെഷ്യൽ ബ്രാഞ്ച് ഓഫിസർ നസീർ തീരൂർക്കാട് തുടങ്ങിയർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!