ദേശീയപാത വികസനം: ഭൂമി വിട്ടുനൽകാൻ തയാറെന്ന് വി.കെ.സി.മമ്മദ്കോയ
മലപ്പുറം: ദേശീയപാത വികസനത്തിനു ആവശ്യമെങ്കിൽ തലപ്പാറയിലെ വികെസി കമ്പനിയുടെ ഭൂമി വിട്ടു നൽകാൻ തയാറാണെന്ന് വി.കെ.സി.മമ്മദ്കോയ എംഎൽഎ. ദേശീയപാത അലൈൻമെന്റിൽ മാറ്റം വരുത്തിയത് തന്റെ സ്ഥാപനത്തിനു വേണ്ടിയാണെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണ്. തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സ് ഉൾപ്പെടെ തലപ്പാറയിലെ സ്ഥാപനം 68 സെന്റ് ഭൂമിയിലാണ് പ്രവർത്തിക്കുന്നത്.
എന്നാൽ, അഞ്ചരേക്കർ ഭൂമി തലപ്പാറയിലുണ്ടെന്ന കള്ള പ്രചാരണമാണ് നവമാധ്യമങ്ങളിലൂടെ അടക്കം ചിലർ നടത്തുന്നത്. വികസനത്തിനു ഭൂമി ആവശ്യമാണെന്ന് പറഞ്ഞ് ഒരു അതോറിറ്റിയും തന്നെ സമീപിച്ചിട്ടില്ല. ദേശീയപാത വികസനത്തിന്റെ ഭാഗമായി ഒട്ടേറെ വീടുകൾ പൊളിച്ചുമാറ്റേണ്ടി വരുമെന്നു പറയുന്നു. വികെസിയുടെ ഭൂമി വിട്ടുനൽകിയാൽ പ്രദേശത്തെ വീടുകൾ നഷ്ടപ്പെടില്ലെങ്കിൽ അതിനു തയാറാണെന്നും കമ്പനി തലപ്പാറയിൽനിന്നു മാറ്റാമെന്നും മമ്മദ്കോയ എംഎൽഎ അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here