തുടർച്ചയായി ഒമ്പത് വർഷം റംസാൻ വൃതമനുഷ്ഠിച്ച് കാർത്തലയിലെ ശ്യാമള
വളാഞ്ചേരി:വർഷങ്ങൾക്ക് മുമ്പ് സഹപ്രവർത്തകരുടെ വെല്ലുവിളി ഏറ്റെടുത്ത് റംസാൻ മാസത്തിലെ വ്രതമെടുക്കാൻ തുടങ്ങിയതാണ് വളാഞ്ചേരി കാർത്തല കാശാംകുന്ന് വടക്കേകര വീട്ടിൽ രവീന്ദ്രൻ്റെ ഭാര്യ ശ്യാമള. ആത്മസംയമനവും സന്തുഷ്ടിയും ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാത്തവരുടെ വിശപ്പിൻ്റെ വിലയും അറിയാൻ കഴിഞ്ഞതാണ്. കഴിഞ്ഞ ഒമ്പത് വർഷമായി വ്രതാനുഷ്ഠാനം തുടരാൻ പ്രചോദനമായതെന്ന് ഇവർ പറയുന്നു. ഭർത്താവും മക്കളായ സത്യജിത്ത്, അനിരുദ്ധ് എന്നിവരടങ്ങുന്ന കുടുംബത്തിൻറെ പൂർണ്ണ പിന്തുണയും ഇവർക്കുണ്ട്.
റംസാൻ മാസത്തിന് പുറമെ ഇസ്ലാം മതാചാരപ്രകാരാമുള്ള മറ്റു വ്രതങ്ങളും ശ്യാമള അനുഷ്ഠിക്കാറുണ്ട്. പള്ളിയിൽ നിന്ന് മഗ്രിബ് ബാങ്ക് വിളി കേൾക്കുമ്പോൾ കാരക്ക കൊണ്ട് നോമ്പ് തുറന്ന് വീട്ടിൽ തയ്യാറാക്കിയ വെള്ളവും ലഘു ഭക്ഷണവുമാണ് കഴിക്കുന്നതെന്നും അരിയാഹാരം ഒഴിവാക്കാറാണ് പതിവെന്നും എടപ്പാളിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ കഴിഞ്ഞ പതിമൂന്ന് വർഷമായി ജോലി ചെയ്ത് വരുന്ന ശ്യാമള പറയുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here