ചരിത്ര രേഖ സർവ്വെ; ഇരിമ്പിളിയം പഞ്ചായത്തിലെ വിവര ശേഖരണത്തിന് തുടക്കമായി
ഇരിമ്പിളിയം: വളാഞ്ചേരി ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ തുല്യത പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആര്യവൈദ്യൻ ഡോ.പെരിങ്ങാട്ടു തൊടി അബ്ദു റഹിമിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു ചരിത്ര രേഖ സർവ്വേ ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ഉമ്മുക്കുൽസു ടീച്ചർ ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ സി.പി.ഉമ്മുക്കുൽസു അദ്യക്ഷത വഹിച്ചു. ഇരുനൂറ് വർഷം പഴക്കമുള്ള ഗൃഹോപകരണങ്ങളും കൊത്തുപണികളോടുകൂടിയ മേൽക്കൂരയും, മരപലകകളാൽ തീർത്ത ചുമർ ഭിത്തികളും ഔഷധ നിർമ്മാണത്തിനു ഉപയോഗിച്ചിരുന്ന പുരാതന ഉപകരണങ്ങളും സർവ്വെയിലൂടെ കണ്ടെത്താൻ കഴിഞ്ഞു.
ചടങ്ങിൽ ഇരിമ്പിളിയം പഞ്ചായത്ത് സെക്രട്ടറി കെ.ജയശങ്കർ, മെമ്പർമാരായ പി.ടി.അമീർ, മമ്മു പാലോളി, പി.എം മുഹമ്മദ്, അബ്ദുറഹ്മാൻ മാസ്റ്റർ, ഇരിമ്പിളിയം പഞ്ചായത്ത് പ്രേരക് കെ.പി സാജിത, വിജയൻ കൊടുമുടി, ആസിഫ് ആസാദ് പി.ജെ, അനീഷ്.എം എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here