ദേശീയ കുളമ്പു രോഗ നിയന്ത്രണ പദ്ധതിക്ക് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി
വളാഞ്ചേരി: കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പും വളാഞ്ചേരി നഗരസഭയും സംയുക്തമായി നടപ്പിലാക്കുന്ന ദേശീയ കുളമ്പുരോഗനിയന്ത്രണ പദ്ധതിക്ക് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി. വാക്സിനേഷൻ കിറ്റ് സ്കോഡ് ലീഡർ സജി കെ ഫിലിപ്പിന് നൽകി പദ്ധതിയുടെ ഉദ്ഘാടനം ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.
വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി എം മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർപെഴ്സൺ റംല മുഹമ്മദ്, കൗൺസിലർമാരായ ഫൈസൽ തങ്ങൾ, കമറുദ്ധീൻ പാറക്കൽ, ഉണ്ണികൃഷ്ണൻ, പറശ്ശേരി വീരാൻകുട്ടി, അഭിലാഷ്, ക്ഷീര കർഷക സമിതി അംഗം ഷംസുദ്ധീൻ പാറക്കൽ എന്നിവർ സംസാരിച്ചു. ചsങ്ങിന് വെറ്റിനറി സർജൻ ഡോ അബ്ദുൽ ഗഫൂർ സ്വാഗതവും കൗൺസിലർ സദാനന്ദൻ കോട്ടീരി നന്ദിയും പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here