ഹോപ്പ് 2020: എൻ.എ. എം.കെ. ഫൗണ്ടേഷന്റെ സ്തനാർബുദ പരിശോധനാ ക്യാമ്പ് കുറ്റിപ്പുറം പഞ്ചായത്തിൽ അവസാനിച്ചു
സ്തനാർബുദബാധിതരില്ലാത്ത ജില്ലയായി മലപ്പുറത്തെ മാറ്റാൻ കോട്ടക്കൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ എ എം കെ ഫൗണ്ടേഷനും കൊച്ചിൻ കാൻസർ സൊസൈറ്റിയും നടക്കാവിൽ ഹോസ്പിറ്റൽ വളാഞ്ചേരിയുമായി സഹകരിച്ചുകൊണ്ടു സംഘടിപ്പിക്കുന്ന സ്തനാർബുദ പരിശോധനാക്യാമ്പായ ഹോപ്പ് 2020 ഷൈൻ സ്റ്റാർ ക്ലബ് & പി.പി കുഞ്ഞിഹൈദ്രു സ്മാരക സാന്ത്വന കേന്ദ്രം കുളക്കാട് സംഘടിപ്പിച്ചു. ക്ലബ്ബ് അംഗങ്ങളും കുറ്റിപ്പുറം പഞ്ചായത്ത് എൻ.എ.എം.കെ കോർഡിനേറ്റർ ശ്രീ. ഷമീം ആലുക്കലും ക്യാമ്പിന് നേതൃത്വം നൽകി.
പരിശോധനാരംഗത്തെ ഏറ്റവും ലളിതവും കൃത്യതയുമുള്ള മാമ്മോഗ്രാം പരിശോധനയാണ് സംഘടിപ്പിച്ചത്. പ്രദേശവാസികളായ സ്ത്രീകളുടെ പങ്കാളിത്തം കൊണ്ട് സജീവമായ ക്യാമ്പിൽ 162 സ്ത്രീകളെ പരിശോധിച്ചു. 9 സ്ത്രീകളെ മാമോഗ്രാം ടെസ്റ്റിന് വിധേയമാക്കി. രാവിലെ 9 മണിക്ക് ആരംഭിച്ച ക്യാമ്പ് വൈകീട്ട് 5 മണിക്കാണ് അവസാനിച്ചത്.
പരിശോധനാക്യാമ്പിൽ കബ്ബിന്റെ സെക്രട്ടറി സക്കീർ മൂടാൽ സ്വാഗതം പറഞ്ഞു. കുറ്റിപ്പുറം താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ വിജിത്ത് വിജയ്ശങ്കർ ഉത്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ സൗദ ചോലക്കൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ എൻ എ എം കെ ഫൗണ്ടേഷൻ ചീഫ് കോ ഓർഡിനേറ്റർമാരായ നീത എം.എസ്, കിഷോർ കുമാർ സുദർശൻ, AK റഷീദ്, AA അസ്‌കർ എന്നിവർ സംസാരിച്ചു. എൻ എ എം കെ ഫൗണ്ടേഷൻ കുറ്റിപ്പുറം പഞ്ചായത്ത് കോഓർഡിനേറ്റർ ഷമീം ആലുക്കൽ നന്ദി പറഞ്ഞു. ജനുവരി 20 വരെ കുറ്റിപ്പുറം പഞ്ചായത്തിൽ പരിശോധന തുടരും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here