HomeNewsAccidentsസ്കൂട്ടർ യാത്രക്കിടെ യുവാവിൻ്റെ ശരീരത്തിൽ കടന്നൽ കൂട് ഇളകി വീണു; സംഭവം കുറ്റിപ്പുറം പാണ്ടികശാലയിൽ

സ്കൂട്ടർ യാത്രക്കിടെ യുവാവിൻ്റെ ശരീരത്തിൽ കടന്നൽ കൂട് ഇളകി വീണു; സംഭവം കുറ്റിപ്പുറം പാണ്ടികശാലയിൽ

hornet-attack

സ്കൂട്ടർ യാത്രക്കിടെ യുവാവിൻ്റെ ശരീരത്തിൽ കടന്നൽ കൂട് ഇളകി വീണു; സംഭവം കുറ്റിപ്പുറം പാണ്ടികശാലയിൽ

കുറ്റിപ്പുറം: സ്കൂട്ടർ യാത്രക്കിടെ കടന്നൽ കൂട് ഇളകി വീണതിനെ തുടർന്ന് പരിക്കേറ്റ യുവാവ് ചികിത്സയിൽ. വളാഞ്ചേരി കിഴക്കേക്കര സ്വദേശി വടക്കത്ത് വീട്ടിൽ അനിലി(35)നെയാണ് പരിക്കേറ്റതിനെ തുടർന്ന് വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുറ്റിപ്പുറം പാണ്ടികശാലയിൽ ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. കെട്ടിട നിർമ്മാണ കോൺട്രാകറായ അനിൽ ജോലി സ്ഥലത്ത് നിന്ന് മടങ്ങുന്നതിനിടയിലാണ് പാണ്ടികശാല താഴെ അങ്ങാടിയിൽ റോഡരികിലെ മരത്തിൽ നിന്ന് കൂട് ഇളകി ശരീരത്തിൽ വീഴുകയായിരുന്നു. കടന്നലുകൾ കൂട്ടമായി അക്രമിക്കാൻ തുടങ്ങിയതോടെ ഇയാൾ വാഹനം ഉപേക്ഷിച്ച് സമീപത്തെ വീട്ടിലെ ശുഴിമുറിയിൽ അഭയം തേടുകയായിരുന്നു. ശരീരമാസകലം കുത്തേറ്റ അശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!