കനത്ത മഴ; ഇരിമ്പിളിയം പുറമണ്ണൂരിൽ വീട് തകർന്നു
ഇരിമ്പിളിയം:ഇരിമ്പിളിയം പഞ്ചായത്തിലെ പുറമണ്ണൂരിൽ ഏഴാം വാർഡിലുൾപ്പെട്ട മജ്ലിസിനു സമീപം നായ്ക്കർ കുണ്ടിൽ ദേവസ്വം പറമ്പിൽ സുബ്രഹ്‌മണ്യന്റെ വീടാണ് കഴിഞ്ഞ ദിവസം രാത്രി പെയ്ത കനത്ത മഴയിൽ ഒരു ഭാഗം തകർന്നത്, വീടിന്റെ ഒരു ഭാഗത്തെ ചുമർ പൂർണ്ണമായും തകർന്നിട്ടുണ്ട്. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. മാനുപ്പ മാസ്റ്റർ, വികസന കാര്യ സ്റാന്റിങ് കമ്മറ്റി ചെയർമാൻ വി.ടി. അമീർ, വാർഡംഗം ജസീന, വില്ലേജ് ഓഫീസർ വിരാജു, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വിനോദ് എന്നിവർ വീട് സന്ദർശിച്ചു
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here