ഒരു കാത്തിരിപ്പ് കേന്ദ്രത്തിനായി വളാഞ്ചേരിക്കാർ ഇനിയെത്ര നാൾ കാത്തിരിക്കണം?
വളാഞ്ചേരി: ദേശീയ പാതയിലെ പ്രധാന നഗരങ്ങളിലൊന്നായ വളാഞ്ചേരിയിൽ ദീർഘദൂര സ്വകാര്യ, സർക്കാർ ബസുകളടക്കം നിരവധി വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്നു പോകുന്നത്. മുമ്പ് ട്രാഫിക് പരിഷ്കരണത്തിൻ്റെ ഭാഗമായി ദീർഘദൂര ബസുകൾ സ്റ്റാൻ്റിൽ കയറാതെ ദേശീയപാതക്കരികിൽ ആളെ ഇറക്കുകയും കയറ്റുകയും ചെയ്താൽ മതി എന്ന് തീരുമാനമെടുത്തിരിന്നു. ഇതു കാരണം യാത്രക്കാർ റോഡരികിൽ ബസ് കാത്ത് നിൽക്കേണ്ട അവസ്ഥയിലാണ്. ട്രാഫിക് പരിഷ്കാരം നടപ്പിലാക്കി വർഷങ്ങൾ പലത് കഴിഞ്ഞിട്ടും ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. നിലവിൽ പട്ടാമ്പി റോഡിൽ മാത്രമാണ് കാത്തിരിപ്പ് കേന്ദ്രമുള്ളത്. അതിനാൽ വേനൽക്കാലത്ത് കടുത്ത വെയിലും മഴക്കാലത്ത് മഴയും സഹിച്ചോ കടവരാന്തകളിൽ ഇടം കണ്ടെത്തിയോ വേണം യാത്രക്കാർക്ക് ബസ് കാത്തു നിൽക്കാൻ. സ്ത്രീകളും വൃദ്ധരും കുട്ടികളുമടക്കമുള്ളവർ ഇതിനാൽ ഏറെ പ്രയാസപ്പെടുന്നുണ്ട്. പ്രശ്നത്തിന് ഉടൻ പരിഹാരം കാണെണമെന്ന ആവശ്യം ശക്തമാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here