പ്രവാസികൾക്ക് നാട്ടിലെ മൊബൈൽ നമ്പർ നിലനിർത്താൻ എന്താണ് വഴി?
2018 ഒക്ടോബർ മുതൽ നിലവിൽ വന്ന റൂൾ പ്രകാരം ഐഡിയ, വോഡാഫോൺ, എയർടെൽ ഉപഭോക്താക്കൾക്ക് ഏതെങ്കിലും സര്‍വീസ് വാലിഡിറ്റി ഉള്ള റീച്ചാർജ് ചെയ്തെങ്കിൽ മാത്രമേ ഔട്ട് ഗോയിംഗ് ഉൾപ്പെടെയുള്ള മൊബൈല്‍ സേവനങ്ങൾ പൂർണമായി ലഭ്യമാവുകയുള്ളൂ. വാലിഡിറ്റി റീച്ചാർജ് കാലാവധി തീർന്നതിനുശേഷം 15 ദിവസം വരെ ഔട്ട്ഗോയിംഗ് കാൾ സൗകര്യം ലഭ്യമാവുകയില്ല. പക്ഷേ ആ സമയത്ത് ഇൻകമിംഗ് കോളുകളും ഇരുവശത്തേക്കും ഉള്ള മെസ്സേജിംഗ് സൗകര്യവും നിലവിലുണ്ടാകും. ഐഡിയ/വോഡഫോണ്‍ കണക്ഷന്‍ ആണെങ്കില്‍ ഈ 15 ദിവസം അവസാനിക്കുന്നത് മുതൽ 90 ദിവസം കൂടി നമ്പർ നിലവിലുണ്ടാകും. ആ സമയത്ത് നിങ്ങൾക്ക് ഇൻകമിംഗ് മെസ്സേജ് സൗകര്യം മാത്രമായിരിക്കും ലഭ്യമാവുക. അതായത് ഔട്ട്ഗോയിംഗ് കാൾ സൗകര്യം നിലച്ചത് മുതൽ 15 + 90 = 105 ദിവസങ്ങൾക്കു ശേഷമായിരിക്കും നമ്പർ ഡിസ്കണക്ട് ആവുക.
ഇൻകമിംഗ് മാത്രം നിലനിർത്താൻ ഏറ്റവും ലളിതമായ വഴി എന്താണ്?
നിങ്ങൾ ഔട്ട്ഗോയിംഗ് കോളുകൾ ഒന്നും ചെയ്യാതെ, ഇൻകമിംഗ് കോളുകൾക്ക് മാത്രമായി നമ്പർ നിലനിർത്തുകയാണെങ്കിൽ, നിലവിലുള്ള പ്ലാനുകൾ അനുസരിച്ച് ഏറ്റവും കുറഞ്ഞ നിരക്കില്‍ ലഭ്യമായത് ഐഡിയയില്‍ 28 രൂപയുടെയും വോഡഫോണില്‍ 33 രൂപയുടെയും 500 എം.ബി ഡാറ്റ ചാർജ് ആണ്. ഈ സമയം 500 എംബി ഡാറ്റ 28 ദിവസത്തേക്ക് നിങ്ങൾക്ക് ലഭ്യമാകും. എയര്‍ടെല്ലില്‍ 23 രൂപയുടെ പ്ലാന്‍ റീചാര്‍ജും ചെയ്യാവുന്നതാണ്. 28 ദിവസത്തിനു ശേഷം 15 ദിവസം കൂടി ഇന്‍കമിംഗ് സൗകര്യം നിലനിൽക്കും. അതായത് 28 രൂപ റീചാര്‍ജ് കൊണ്ട് 28 + 15 = 43 ദിവസം നിങ്ങൾക്ക് ഇൻകമിങ് സേവനങ്ങൾ ലഭ്യമാകും. കൂടാതെ ഈ മൂന്ന് സേവനദാതാക്കളും 35 രൂപ റീചാർജ്ജില്‍ 26 രൂപ ടോക്ടൈമും 28 ദിവസത്തെ വാലിഡിറ്റിയും നല്‍കുന്നുണ്ട്. സാമ്പത്തികമായി ലാഭം ഈ റീചാര്‍ജ് ആണ്.
പ്രവാസികൾക്ക് മൊബൈൽ നമ്പർ നിലനിർത്താൻ എന്താണ് വഴി?
പ്രവാസികൾ റോമിംഗ് ആയതിനാല്‍ ബാങ്കിംഗ് സേവനങ്ങളുടെ മെസ്സേജുകൾക്ക് വേണ്ടിയോ സ്ഥിരമായി ഉപയോഗിക്കുന്ന നമ്പര്‍ നഷ്ടപ്പെടാതിരിക്കാനോ വേണ്ടിയാണ് നമ്പർ നിലനിർത്തുന്നത്. അത്തരക്കാർക്ക് ഏറ്റവും നല്ല മാർഗ്ഗം എത്ര കാലമാണ് വിദേശത്ത് ഉണ്ടായിരിക്കുക അത്രയും മാസത്തിന് ഓരോ മാസം 20 രൂപ നിരക്കിൽ ഈടാക്കാൻ തക്ക ബാലൻസ് മൊബൈലിൽ സൂക്ഷിക്കുക എന്നുള്ളതാണ് ഏറ്റവും ലളിതമായ മാര്‍ഗ്ഗം.
എന്നാൽ സാമ്പത്തികമായി ഏറ്റവും ലാഭകരം ഉള്ളത് 105 ദിവസം കൂടുമ്പോൾ 28 അല്ലെങ്കില്‍ 35 രൂപയ്ക്ക് റീചാർജ് ചെയ്യുക എന്നുള്ളതാണ്. പക്ഷേ ഈ 105 ദിവസത്തിനുള്ളിൽ റീച്ചാർജ് ചെയ്യാൻ മറന്നു പോയാൽ 20 രൂപയിൽ കൂടുതൽ ബാലൻസ് ഇല്ലെങ്കിൽ നിങ്ങളുടെ നമ്പർ കട്ടാവുന്നതാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here