HomeNewsIncidentsതിരൂർ റെയിൽവേ മേല്‍പ്പാലത്തിന് സമീപം റോഡിൽ വൻ കുഴി; ഒഴിവായത് വന്‍ ദുരന്തം

തിരൂർ റെയിൽവേ മേല്‍പ്പാലത്തിന് സമീപം റോഡിൽ വൻ കുഴി; ഒഴിവായത് വന്‍ ദുരന്തം

tirur

തിരൂർ റെയിൽവേ മേല്‍പ്പാലത്തിന് സമീപം റോഡിൽ വൻ കുഴി; ഒഴിവായത് വന്‍ ദുരന്തം

തിരൂരില്‍ മണ്ണിടിഞ്ഞ് താഴ്ന്ന റോഡില്‍ വൻ കുഴി രൂപപ്പെട്ടു. റെയില്‍വേ മേല്‍പ്പാലത്തിന് സമീപമാണ് റോഡില്‍ കുഴി രൂപപെട്ടത്. തിരൂര്‍-താനൂര്‍ റോഡില്‍ വലിയ വാഹനങ്ങളുടെ ഗതാഗതം തത്ക്കാലത്തേക്ക് തടഞ്ഞു.
tirur
രാവിലെ പതിനൊന്നുമണിയോടെയാണ് റോഡരികില്‍ വലിയ കുഴി രൂപപെട്ടത്. ഉയര്‍ന്ന റോഡില്‍ മണ്ണിടിഞ്ഞ് കുഴി രൂപപെട്ടതോടെ പെട്ടന്ന് തന്നെ ഇതുവഴിയുള്ള വാഹന ഗതാഗതം നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു. പൊതുമരാമത്ത് ഉദ്യോഗസ്ഥരും ജലസേചന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ കുടിവള്ള പൈപ്പ് പൊട്ടി വെള്ളം ഇറങ്ങിയാണ് കുഴി രൂപപെട്ടതെന്ന് കണ്ടെത്തി. കുറച്ചു ദിവസങ്ങളായി നേരിയതോതില്‍ റോഡില്‍ ഒരു വിള്ളലുണ്ടായിരുന്നു.
tirur
ഒരു മണിക്കൂറോളം തിരൂര്‍ – താനൂര്‍ റോഡില്‍ ഗാതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു. പിന്നീട് ചെറിയ വാഹനങ്ങള്‍ കടത്തിവിട്ടുതുടങ്ങി. വലിയ വാഹനങ്ങള്‍ റോഡ് തിരിച്ചു വിടുകയാണ്. പൈപ്പ് ചോര്‍ച്ച അടച്ച് കുഴി നികത്തി റോഡ് പൂര്‍ണ്ണമായും ഉടൻ ഗതാഗത യോഗ്യമാക്കുമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!