വളാഞ്ചേരി ബാവപ്പടിയിൽ ടോറസ് ലോറിയിൽ നിന്ന് കൂറ്റൻ കല്ലുകൾ റോഡിൽ പതിച്ചു; ഒഴിവായത് വൻ ദുരന്തം
വളാഞ്ചേരി: ടോറസ് ലോറിയിൽ കൊണ്ടുപോവുകയായിരുന്ന കൂറ്റൻ പാറക്കല്ലുകൾ റോഡിൽ പതിച്ചു. സംസ്ഥാന പാത 73ൽ വളാഞ്ചേരി ബാവപ്പടിയിൽ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. പെരിന്തൽമണ്ണ ഭാഗത്ത് നിന്ന് വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന ടോറസ് ലോറിയിലാണ് കൂറ്റൻ പാറക്കല്ലുകൾ കയറ്റിയിരുന്നത്. ലോറി ബാവപ്പടിയിലെ ഹമ്പുകൾ പിന്നിട്ടതോടെയാണ് റോഡിൽ പതിച്ചത്. ഈ സമയം ലോറിക്ക് പിറകിൽ മറ്റ് വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. പിറക് വശത്തെ ഡോറിൻ്റെ ലോക്ക് അടക്കാത്തതാണ് കല്ലുകൾ താഴേക്ക് പതിക്കാൻ കാരണം. വളാഞ്ചേരി പൊലീസ് സംഭവ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് കല്ലുകൾ മാറ്റിയത്. കലുകൾ വീണതിനെ തുടർന്ന് റോഡിന് കേറ്റുപാടുകൾ സംഭവിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here