കെഎസ്എഫ്ഇ വളാഞ്ചേരി ശാഖയിൽ മുക്കുപണ്ടം പണയംവച്ച് 1.48 കോടിയുടെ തട്ടിപ്പ്
വളാഞ്ചേരി: കെഎസ്എഫ്ഇ ശാഖയിൽ മുക്കുപണ്ടം പണയംവച്ച് 1.48 കോടിയുടെ തട്ടിപ്പ്. വളാഞ്ചേരിയിലെ ശാഖയിലാണു തട്ടിപ്പു നടന്നത്. സംഭവത്തില്‍ കെഎസ്എഫ്ഇ ശാഖയിലെ അപ്രൈസറായ രാജൻ, മുക്കുപണ്ടം പണയംവച്ച പാലക്കാട് സ്വദേശികളായ അബ്ദുള്‍ നിഷാദ്, മുഹമ്മദ് ഷെരീഫ്, മുഹമ്മദ് അഷ്റഫ്, റഷീദലി എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപ്രൈസറായ രാജന്റെ സഹായത്തോടെയാണ് തട്ടിപ്പ് നടന്നതെന്നാണ് പോലീസ് പറയുന്നത്. സംശയം തോന്നിയതിനെത്തുടര്‍ന്ന് ശാഖാ മാനേജര്‍ ആണ് പോലീസില്‍ പരാതി നല്‍കിയത്. 10 അക്കൗണ്ടുകളിലൂടെയാണ് പണയംവച്ചത്. കഴിഞ്ഞ വര്‍ഷം നവംബര്‍, ഡിസംബര്‍ മാസങ്ങളിലും ഈ വര്‍ഷം ജനുവരിയിലും സ്വര്‍ണം വച്ചിട്ടിട്ടുണ്ട്. സംഭവത്തില്‍ മറ്റു ജീവനക്കാര്‍ക്കും പങ്കുണ്ടോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here