HomeNewsGeneralലഹരി മുക്ത കേരളം പദ്ധതി; വളാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ മനുഷ്യ ശ്യംഖല തീർത്തു

ലഹരി മുക്ത കേരളം പദ്ധതി; വളാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ മനുഷ്യ ശ്യംഖല തീർത്തു

drug-campaign-valanchery

ലഹരി മുക്ത കേരളം പദ്ധതി; വളാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ മനുഷ്യ ശ്യംഖല തീർത്തു

വളാഞ്ചേരി: ലഹരി മുക്ത കേരളം പദ്ധതിയുടെ ഭാഗമായി വളാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ മനുഷ്യ ശ്യംഖല തീർത്തു. വളാഞ്ചേരി മുതൽ കാവുംപുറം വരെ നൂറു കണക്കിന് വരുന്ന ആളുകളാണ് മനുഷ്യ ശ്യംഖലയുടെ ഭാഗമായത്. തുടർന്ന് നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ ലഹരിക്കെതിരായ പ്രതിജ്ഞ ചൊല്ലി കൊടുത്തു. നഗരസഭ വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ സി.എം റിയാസ്, മുജീബ് വാലാസി, ഇബ്രാഹീം മാരാത്ത്, റൂബി ഖാലിദ്, ദീപ്തി ശൈലേഷ്, ഇ പി അച്ചുതൻ, വാർഡ് കൗൺസിലർമാർ,വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളുടെ പ്രതിനിധികളായ സി അബ്ദുന്നാസർ, അസൈനാർ പറശ്ശേറി, വെസ്റ്റേൺ പ്രഭാകരൻ, വി.പി.എം സാലിഹ്, നഗരസഭ സെക്രട്ടറി ഷെമീർ മുഹമ്മദ്, കുറ്റിപ്പുറo റൈജ് എക്സൈസ് ഉദ്യോഗസ്ഥർ, മജ്ലിസ് ആർട്സ് ആന്റ് സയൻസ് കോളേജ്, സഫ ആർട്സ് ആന്റ് സയൻസ് കോളേജ് വിദ്യാർത്ഥികൾ, ആശ വർക്കർമാർ, അംഗണവാടി ടീച്ചർമാർ, ഹരിത കർമ്മ സേനാംഗങ്ങൾ, നാട്ടുക്കാർ തുടങ്ങിയവർ മനുഷ്യ ശ്യംഖലയുടെ ഭാഗമായി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!