HomeNewsHealthകുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ഐ.സി.യു. പ്രവർത്തനം തുടങ്ങി

കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ഐ.സി.യു. പ്രവർത്തനം തുടങ്ങി

malappuram-taluk-hospital

കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ഐ.സി.യു. പ്രവർത്തനം തുടങ്ങി

കുറ്റിപ്പുറം : ഉദ്ഘാടനത്തിന്റെ ഒന്നാം വാർഷികദിനത്തിൽ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ ഐ.സി.യു. പ്രവർത്തനം ആരംഭിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജ് കഴിഞ്ഞ വർഷം ഏപ്രിൽ 29-നാണ് ഓൺലൈനായി ഐ.സി.യു. ഉദ്ഘാടനം ചെയ്തത്. 1.4 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഇതിലേക്ക് ജീവനക്കാരെ നിയമിക്കാതെയും ഉപകരണങ്ങൾ വാങ്ങാതെയുമായിരുന്നു ഉദ്ഘാടനം. ഉദ്ഘാടനം കഴിഞ്ഞും ഐ.സി.യു. പ്രവർത്തിപ്പിക്കാത്തത് പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. പിന്നീട് മന്ത്രി വീണാ ജോർജ് ആർദ്രം ആരോഗ്യം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഒക്ടോബറിൽ ആശുപത്രി സന്ദർശിച്ചപ്പോൾ ഐ.സി.യു. അടിയന്തരമായി പ്രവർത്തനസജ്ജമാക്കുമെന്നും ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കുമെന്നും പ്രഖ്യാപിച്ചു. പ്രഖ്യാപനം യാഥാർഥ്യമായില്ല. ഇപ്പോൾ ഏഴു മാസം കഴിഞ്ഞാണ് ഐ.സി.യു. പ്രവർത്തനം തുടങ്ങുന്നത്. അഞ്ച് കിടക്കകളുള്ള ഐ.സി.യു.വിൽ ഒരു ഫിസിഷ്യൻ, നാല് സ്റ്റാഫ് നഴ്സ്, ഒരു നഴ്സിങ് അസിസ്റ്റന്റ് എന്നിവരെയാണ് നിയമിച്ചിട്ടുള്ളത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!