HomeNewsCompetitionസി.ബി.എസ്.ഇ കിഡ്‌സ് ഫെസ്റ്റ്; കടകശ്ശേരി ഐഡിയൽ സ്കൂൾ ചാമ്പ്യന്മാർ

സി.ബി.എസ്.ഇ കിഡ്‌സ് ഫെസ്റ്റ്; കടകശ്ശേരി ഐഡിയൽ സ്കൂൾ ചാമ്പ്യന്മാർ

ideal-kadakassery

സി.ബി.എസ്.ഇ കിഡ്‌സ് ഫെസ്റ്റ്; കടകശ്ശേരി ഐഡിയൽ സ്കൂൾ ചാമ്പ്യന്മാർ

വളാഞ്ചേരി: വളാഞ്ചേരി ഭാരതീയ വിദ്യാഭവൻ സ്കൂളിൽ നടന്ന തിരൂർ മേഖല സി.ബി.എസ്.ഇ. കിഡ്‌സ് ഫെസ്റ്റിൽ 923പോയിന്റ് നേടി കടകശേരി ഐഡിയൽ സ്‌കൂൾ ചാമ്പ്യന്മാരായി. തുടർച്ചയായി അഞ്ചാംതവണയാണ് ഐഡിയൽ ജേതാക്കളാകുന്നത്. 813 പോയിന്റുമായി ക്യാമ്പ് ആൻഡ്‌ എം. സ്കൂൾ അയിലക്കാട് രണ്ടും 512 പോയിന്റോടെ വെളിയങ്കോട് ഉമരി ഇംഗ്ലീഷ് സ്‌കൂൾ മൂന്നാം സ്ഥാനവും നേടി.
Ads
സമാപന സമ്മേളനം സി.ബി.എസ്.ഇ. സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി മജീദ് ഉദ്ഘാടനം ചെയ്തു. സഹോദയ ജില്ല പ്രസിഡന്റ് പി. ജനാർദ്ദനൻ അധ്യക്ഷതവഹിച്ചു. ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് മെമ്പർ കെ.പി.എ. സത്താർ, സ്‌കൂൾ പ്രിൻസിപ്പൽ എൻ. ബീന, ടി.വി. മമ്മിക്കുട്ടി, അബ്ദുൾകരീം, ശൈലജ സുകുമാരൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!