വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും സമൂഹ നോമ്പ് തുറയും സംഘടിപ്പിച്ചു KPSTA തിരൂർ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി
കുറ്റിപ്പുറം: KPSTA തിരൂർ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും സമൂഹ നോമ്പ് തുറയും സംഘടിപ്പിച്ചു. KPSTA സംസ്ഥാന പ്രസിഡന്റ് K അബ്ദുൽ മജീദ് മാസ്റ്റർ പരിപാടി ഉത്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് TV നൂറുൽ അമീൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് ഷാജി പാച്ചേരി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി CV സന്ധ്യ ടീച്ചർ ഉപഹാരം സമർപ്പണം നടത്തി. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയ TK സതീശൻ, ഷെഫീഖ്, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ആയ ഹസീന ബാൻ, ഷുക്കൂർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വിനു പുല്ലാനൂർ, അഡ്വ: മുജീബ് കൊളക്കാട്, മഠത്തിൽ ശ്രീകുമാർ, ഷാജി, അബ്ദുൽ ഫൈസൽ, പ്രദീപ്, രാമകൃഷ്ണൻ, രതി, ജയൻ, നസീബ്, ദീപ, അൻസാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. മനോജ് രഞ്ജിത്, പ്രശാന്തി, ധനേഷ്, മിസ്രിയ, നൗഷാദ്, ബിനോയ് പോൾ പ്രമോദ്, ബിജു, ഹമീദ്, ബിനീഷ്, പ്രദീപ്,ഷീജ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here