അനധികൃത അച്ചാർ വിൽപ്പന: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കി
മലപ്പുറം: നോമ്പ് സമയങ്ങളിൽ രാത്രികാലങ്ങളിൽ നടക്കുന്ന വഴിയോര അച്ചാർ വിൽപ്പന കേന്ദ്രങ്ങളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീനയുടെ നേതൃത്വത്തിൽ നടന്ന ആരോഗ്യ ജാഗ്രത അവലോകനയോഗത്തിൽ തീരുമാനമായി. അച്ചാറിന് പുറമെ ഉപ്പിലിട്ടത്, ഉപയോഗ്യമല്ലാത്ത വെള്ളമുപയോഗിച്ച് നിർമ്മിച്ച ഐസ് ഉത്പന്നങ്ങളുടെ വിൽപ്പന എന്നിവയും പരിശോധനാ വിധേയമാക്കും.
അച്ചാർ വിൽപ്പന സംബന്ധിച്ച് നോമ്പിന്റെ തുടക്കം മുതൽ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി. രുചി കൂട്ടാനുപയോഗിക്കുന്ന ഏതെങ്കിലും രാസ വസ്തുക്കളോ ഒരിക്കൽ കഴിച്ചാൽ വീണ്ടും വാങ്ങിക്കഴിപ്പിക്കാൻ പ്രേരകമായ മയക്കു മരുന്നുൾപ്പെടെയുള്ളവയോ അടങ്ങിയിട്ടുണ്ടെന്നാണ് വ്യാപകമായി പരാതി ഉയർന്നിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ കഴമ്പുണ്ടോ എന്നത് ആരോഗ്യ വകുപ്പ് പരിശോധന സമയത്ത് ശേഖരിക്കുന്ന സാമ്പിൾ പരിശോധനയിലൂടെ വ്യക്തമാകും. ആരോഗ്യ വകുപ്പിനെക്കൂടാതെ ഭക്ഷ്യസുരക്ഷ വകുപ്പും പൊലീസ് വകുപ്പും പരിശോധനയിൽ പങ്കെടുക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here