തമിഴ്നാട്ടിലേക്കു അനധികൃത മണ്ണു കടത്ത്; കൊളത്തൂരിൽ ലോറി പിടികൂടി
കൊളത്തൂർ: വാളയാർ സിമന്റ് ഫാക്ടറിയിലേക്കാണെന്നു പറഞ്ഞു ബില്ലുണ്ടാക്കി തമിഴ്നാട്ടിലേക്കു മണ്ണു കടത്തുന്ന പന്ത്രണ്ടു ചക്രമുള്ള ടോറസ് ലോറി കൊളത്തൂർ പോലീസ് പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടർന്നു ചട്ടിപ്പറന്പിലെ ഒരു സൈറ്റിൽ നിന്നു മണ്ണുമായി ഇന്നലെ പുലർച്ചെ രണ്ടു മണിക്കാണ് ടോറസ് പിടികൂടിയത്. പോലീസ് പരിശോധനയുണ്ടെന്ന് മനസിലാക്കി മണ്ണെടുത്തു കൊണ്ടിരുന്ന മറ്റു വാഹനങ്ങൾ ഉടൻ സൈറ്റിൽ നിന്നു മാറ്റുകയായിരുന്നു.
കോഡൂർ, കുറുവ വില്ലേജുകളൂടെ അതിർത്തിയിലുള്ള മലകൾ തുരന്നു ഖനനം ചെയ്യുന്നതിനെതിരെ സ്ഥല ഉടമകൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനു ബന്ധപ്പെട്ട വില്ലേജു ഓഫീസർമാർക്കു റിപ്പോർട്ട് സമർപ്പിക്കുമെന്നും പോലീസ് അറിയിച്ചു. ടോറസിന്റെ ബോഡി ലെവലിൽ മണ്ണു നിറച്ച് ടാർപോളിൻ ഉപയോഗിച്ചു മൂടികെട്ടിയാണ് ഇത്തരം വാഹനങ്ങൾ പുലർച്ചെ പോകുന്നത്. ഇതുകാരണം ശ്രദ്ധയിൽപ്പെടില്ലാത്തതിനാലാണ് പലപ്പോഴും പിടിക്കപ്പെടാതെ പോകുന്നതെന്നു സിഐ പി.എം ഷമീർ പറഞ്ഞു. വാഹനം ജില്ലാ ജിയോളജിസ്റ്റിനു കൈമാറി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here