HomeNewsCrimeDrugവളാഞ്ചേരിയിൽ ഒഴിഞ്ഞ കെട്ടിടത്തിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 657 ലിറ്റർ വിദേശമദ്യം പിടികൂടി

വളാഞ്ചേരിയിൽ ഒഴിഞ്ഞ കെട്ടിടത്തിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 657 ലിറ്റർ വിദേശമദ്യം പിടികൂടി

bar-valanchery-liqor

വളാഞ്ചേരിയിൽ ഒഴിഞ്ഞ കെട്ടിടത്തിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 657 ലിറ്റർ വിദേശമദ്യം പിടികൂടി

വളാഞ്ചേരി: നഗരത്തിലെ ബാറിനു സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന ഇന്ത്യൻനിർമിത വിദേശമദ്യം പിടിച്ചെടുത്തു. 1143 കുപ്പികളിലായി 657 ലിറ്റർ മദ്യമാണ് പിടിച്ചെടുത്തതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. തിരൂർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ ബി. സുമേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
Ads
സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം മീനച്ചിൽ താലൂക്കിലെ പൂഞ്ഞാർ നടുഭാഗം കല്ലിക്കൽവീട്ടിൽ ജെൻസൺ മാത്യു(37)വിനെ അറസ്റ്റുചെയ്തു. ബാറിൽനിന്ന്‌ ചില്ലറവിൽപ്പനയ്ക്കായി ജെൻസൺ മാറ്റി സൂക്ഷിച്ചതാണിവയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. യഥാർഥ വിലയേക്കാൾ കൂടിയ വിലയ്ക്കാണ് വിൽപ്പന നടത്തിയിരുന്നത്. ലോക്ഡൗണായതിനാൽ അവധിദിവസങ്ങളിലും വിൽപ്പനയുണ്ടെന്നും അറസ്റ്റിലായ ജെൻസൻ മൊഴിനൽകി.
bar-valanchery-liqor
നഗരത്തിലെ ഗ്രാൻഡ്‌ റീജൻസി ബാറിനു സമീപം അനധികൃത മദ്യവിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസർമാരായ പി. ലതീഷ്, യൂസഫലി, കുഞ്ഞാലൻകുട്ടി, സിവിൽ എക്സൈസ് ഓഫീസർമാരായ കെ. ഷിബു ശങ്കർ, പി.ഇ. സുനീഷ്, എ.ആർ. രഞ്ജിത്ത്, മുഹമ്മദലി, ധനേഷ്, ഡബ്ല്യു.സി.ഇ.ഒ. ഇന്ദുദാസ്, ഡ്രൈവർ ശിവകുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!