HomeNewsObituary18 കോടിയുടെ മരുന്നിന് കാത്തിരിക്കാതെ ഇമ്രാൻ യാത്രയായി

18 കോടിയുടെ മരുന്നിന് കാത്തിരിക്കാതെ ഇമ്രാൻ യാത്രയായി

18 കോടിയുടെ മരുന്നിന് കാത്തിരിക്കാതെ ഇമ്രാൻ യാത്രയായി

മലപ്പുറം :അപൂർവ ജനിതക രോഗമായ സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ചു വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന ഇമ്രാൻ വേദനകളില്ലാത്ത ലോകത്തേക് യാത്രയായി.അങ്ങാടിപ്പുറം വലമ്പൂർ ഏറാന്തോട് ആരിഫിന്റെ മകനാണ്. 3 മാസമായി കോഴിക്കോട് മാതൃശിശുസംരക്ഷണ കേന്ദ്രത്തിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇമ്രാൻറെ ചികിത്സക്ക് പണം സ്വരൂപ്പിച്ചു കൊണ്ടിരിക്കെയാണ് മരണമടഞ്ഞത്. 18 കോടി വേണ്ട ചികിത്സക്ക് ചൊവ്വാഴ്ച രാത്രി വരെ 16.5 കൊടിയോളം രൂപ സമാഹരിച്ചിരുന്നു.
imran-sma
സ്പൈനൽ മസ്കുലാർ അട്രോഫി അഥവാ എസ് എം എ എന്ന പേശികൾ ശോഷിക്കുന്ന അതീവ ഗുരുതരമായ അവസ്ഥയിലൂടെ കടന്നു പോവുകയായിരുന്നു കുഞ്ഞ്. ജനിച്ച് ദിവസങ്ങൾക്കുള്ളിൽ പ്രശ്നങ്ങൾ കണ്ട ആരിഫ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറെ പരിശോധനകൾക്ക് ശേഷമാണ് ഗുരുതര കണ്ടെത്തിയത്. ജനിതക രോഗമാണെന്ന് നേരത്തെ കുട്ടിക്ക് സൗജന്യ ചികിത്സ ഉറപ്പാക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജിയും ഹൈക്കോടതിയിൽ എത്തിയിരുന്നു. കുട്ടിയുടെ അച്ഛനും പെരിന്തൽമണ്ണ സ്വദേശിയുമായ മകന്റെ ജീവൻ രക്ഷിക്കാൻ മറ്റ് ഹൈക്കോടതിയിൽ അറിയിച്ചത്.
Ads
ആരിഫ് ആണ് ഹർജി നൽകിയത്. 18 കോടി രൂപ വില വരുന്ന മരുന്നു നൽകുകയല്ലാതെ മാർഗങ്ങളില്ലെന്നാണ് ഹർജിയിൽ കോടതി നിർദേശ പ്രകാരം സർക്കാർ കോഴിക്കോട് മെഡിക്കൽ കോളേജിൽ കുട്ടിക്കായി മെഡിക്കൽ ബോർഡ് പരിശോധിച്ച് മരുന്ന് നൽകാനാകുമോ എന്ന് നിർദേശിച്ചു. കുട്ടിക്ക് മരുന്ന് വാങ്ങാനായി തുടങ്ങിയ ക്രൗഡ് ഫണ്ടിംഗ് തുടരാമെന്നും അന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!