കോവിഡ് വ്യാപനം; കാലിക്കറ്റ് സർവ്വകലാശാല മെയ് 9 വരെ പൂർണ്ണമായും അടച്ചു
തേഞ്ഞിപ്പലം : കോവിഡ് വ്യാപനത്തിന്റെ പശ്ചചാത്തലത്തിൽ കാലിക്കറ്റ് സർവ്വകലാശാല മെയ് 3 മുതൽ 9 വരെ അവശ്യ സർവ്വീസുകൾ ഒഴികെ പൂർണ്ണമായും അടച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം ക്രമാതീതമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായ് സർക്കാർ നിർദ്ദേശത്തെ തുടർന്ന് വൈസ് ചാൻസ് ലറുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഈ കാലയളവിൽ ജീവന ക്കാർ വർക്ക് ഫ്രം ഹോം അടിസ്ഥാന ത്തിൽ ജോലി ചെയ്യേണ്ടതാണ്. അവശ്യ സർവ്വീസുകളായ സെക്യൂരിറ്റി വിഭാഗം, ഹെൽത്ത് സെന്റർ,
ഡ്രൈവർമാർ, ഗാർഡൻ, ഹൗസ് കീപ്പിംഗ് , എൻജിനിയറിംഗ് – ജല വിതരണം വൈദ്യുതി വിഭാഗം, ഗസ്റ്റ് ഹൗസ്, ക്യാമ്പസ് ലാന്റ് സ്കെപ്പിംഗ് യൂണിറ്റ്, ഫിനാൻസ് ബ്രാഞ്ച് , പ്രസ്സ്എന്നിവ പ്രവർത്തിക്കും. കൂടാതെ യൂണിവേഴ്സിറ്റി ഹോസ്റ്റലുകൾ പൂർണ്ണമായും അടക്കുന്നതും കോവിഡ് പോസിറ്റീവായവരും കോറന്റീനിൽ ഉള്ളവരുമായ വിദ്യാർത്ഥികൾ ഒ ഴികെയുള്ളവർ മെയ് 3 – നകം ഹോസ്റ്റൽ വിടണം. പഠന വിഭാഗം അദ്ധ്യാപകർ ക്ലാസുകൾ ഓൺലൈനായി നടത്തി യഥാസമയം പാഠഭാഗങ്ങൾ പൂർത്തിയാക്കണം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here