കോവിഡ്: വളാഞ്ചേരിയിൽ സർവകക്ഷിയോഗം ചേർന്നു
വളാഞ്ചേരി : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നഗരസഭയിൽ സർവകക്ഷിയോഗം ചേർന്നു. അടിയന്തിര ഘട്ടങ്ങളിൽ വൈദ്യസഹായം ഒരുക്കാനും മുഴുവൻ ഡിവിഷനുകളിലും ആർ.ആർ.ടി. പുനസംഘടിപ്പിക്കാനും തീരുമാനിച്ചു. ഒരു വീട്ടിലെ മുഴുവൻ അംഗങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചാൽ അവിടെ ഭക്ഷണം വിതരണം ചെയ്യും. ഇതിനായി വിവിധ ഉപസമിതികൾക്ക് രൂപം നൽകി. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും തീരുമാനിച്ചു.
അഷറഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. പി.എച്ച്.സിയിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ബഷീർ, പറശ്ശേരി അസൈനാർ, സലാം വളാഞ്ചേരി, പി.പി.എ. സലാം, ഷാക്കിർ പാറമ്മൽ, ഡോ.സി.എം. മുഹമ്മദ് റിയാസ്, വെസ്‌റ്റേൺ പ്രഭാകരൻ, പി.എം. സുരേഷ്, കൗൺസിലർമാർ തുടങ്ങിയവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here