HomeNewsInaugurationവളാഞ്ചേരി നഗരസഭ കാരാട് ഡിവിഷനിലെ കോൺക്രീറ്റ് ചെയ്ത നാല് റോഡുകളുടെ ഉദ്ഘാടനം നിർവഹിച്ചു

വളാഞ്ചേരി നഗരസഭ കാരാട് ഡിവിഷനിലെ കോൺക്രീറ്റ് ചെയ്ത നാല് റോഡുകളുടെ ഉദ്ഘാടനം നിർവഹിച്ചു

concrete-road-karad-inauguration (1)

വളാഞ്ചേരി നഗരസഭ കാരാട് ഡിവിഷനിലെ കോൺക്രീറ്റ് ചെയ്ത നാല് റോഡുകളുടെ ഉദ്ഘാടനം നിർവഹിച്ചു

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കാരാട് ഡിവിഷനിലെ കോൺക്രീറ്റ് ചെയ്ത നാല് റോഡുകളുടെ ഉദ്ഘാടനം നഗരസഭ ചെയർമാനും വാർഡ് കൗൺസിലരുമായ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വാർഡിലെ കോൺക്രീറ്റ് ചെയ്ത റോഡുകളായ തൈക്കാട് ജാറം റോഡ് 3 ലക്ഷം രൂപ ചെലവഴിച്ചും,കാരാട് മണലൊളി റോഡ് 192000 രൂപ ചെലവഴിച്ചും,കാരാട് തേൻ കുഴി റോഡ് നാല് ലക്ഷം രൂപ ചെലവഴിച്ചും,വലിയ പറമ്പ് എസ്.സി നഗർ മൈലാടി റോഡ് 3 ലക്ഷം രൂപ ചെലവഴിച്ചുമാണ് റോഡുകളുടെ പ്രവൃത്തി പൂർത്തിയാക്കിയത്.കാരാട് തേൻകുഴി റോഡ്,തൈക്കാട് ജാറം റോഡ് പ്രവൃത്തി മുഴുവാനായും പൂർത്തിയാക്കുന്നതിന് ഈ വാർഷിക പദ്ധതിയിൽ ഫണ്ട് വായിരുത്തിയതായും ചെയർമാൻ പറഞ്ഞു.കൗൺസിലർ ഷിഹാബ് പാറക്കൽ,എം.പി ഹാരിസ് മാസ്റ്റർ,നടക്കാവിൽ ഹസ്സൈനാർ,പി. ഷിഹാബുദീൻ, ഉണ്ണി പഴൂർ, മമ്മി നടക്കാവിൽ, കെ.ടി ഉസ്മാൻ ഹദീദ്,കെ. റിയാസ്, കെ.ടി നിസാർ ബാബു,സി.പി മുഹമ്മദലി,കെ.ഷമീർ തുടങ്ങിയവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!