HomeNewsInaugurationഎടപ്പാൾ മേൽപ്പാലം നിർമാണത്തിന‌് തുടക്കം

എടപ്പാൾ മേൽപ്പാലം നിർമാണത്തിന‌് തുടക്കം

edappal-flyover

എടപ്പാൾ മേൽപ്പാലം നിർമാണത്തിന‌് തുടക്കം

എടപ്പാൾ: എടപ്പാളിന്റെ സ്വപ്നപദ്ധതിയായ മേൽപ്പാലത്തിന് ചിറകുമുളച്ചു. മേൽപ്പാലത്തിന്റെ നിർമാണവും നവീകരിച്ച എടപ്പാൾ-നീലിയാട് റോഡിന്റെ ഉദ്ഘാടനവും സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. മന്ത്രി കെ ടി ജലീൽ അധ്യക്ഷനായി. നാടിന്റെ വികസനമെന്നത് എല്ലാ മേഖലകളെയും സ്പർശിച്ചായിരിക്കണമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. ചില സ്ഥലങ്ങളിലേക്ക് വികസനമെത്തിക്കുകയും മറ്റുള്ളിടങ്ങളിൽ വികസനമെത്താതിരിക്കുകയുമെന്നത‌് ശരിയല്ല. അതിനെ വികസനമെന്ന് പറയില്ല. വികസനം സമഗ്രമായിരിക്കണമെന്നും സ്പീക്കർ പറഞ്ഞു. എല്ലാവരെയും ഒന്നായി ഒരൊറ്റ കണ്ണായി കാണാൻ ആഗ്രഹിക്കുന്ന സർക്കാരാണിതെന്ന് മന്ത്രി കെ ടി ജലീൽ പറഞ്ഞു. ജനങ്ങൾക്ക് കൊടുത്ത വാക്കുകൾ ഓരോന്നായി സർക്കാർ പാലിച്ചുവരികയാണ്. വികസനത്തിന്റെ കാര്യത്തിൽ അത്ഭുതങ്ങളാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
edappal-flyover
68 കോടി രൂപ ചെലവിൽ എടപ്പാൾ ജങ്ഷനിൽ കോഴിക്കോട്–തൃശൂർ റോഡിലാണ‌് മേൽപ്പാലം വരുന്നത്. റൈഹാൻ കോർണറിൽനിന്നാരംഭിച്ച് പഴയ എഇഒ ഓഫീസുവരെയുള്ള 200 മീറ്ററോളം ദൂരത്തിലാണ് മേൽപ്പാലം. ഏഴര മീറ്റർ വീതിയും പാർക്കിങ് സൗകര്യവും വശങ്ങളിൽ മൂന്നര മീറ്റർ സർവീസ് റോഡും ഓരോ മീറ്റർ വീതം നടപ്പാതയും നിർമിക്കും. മലപ്പുറം-പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന എടപ്പാൾ–നീലിയാട് റോഡ് യാത്ര ഏറെ ദുഷ്‌കരമായിരുന്നു. അഞ്ചരക്കോടി രൂപ ചെലവിലാണ് റോഡ് റബറൈസ‌് ചെയ്ത് നവീകരിച്ചത്. ഇതിന്റെ ഉദ്ഘാടനവും സ്പീക്കർ നിർവഹിച്ചു.
ആർബിഡിസികെ അഡീഷണൽ ജനറൽ മാനേജർ ടി ജെ അലക്‌സ് റിപ്പോർട്ട് അവതരിപ്പിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ലക്ഷ്മി, എടപ്പാൾ, വട്ടംകുളം, കാലടി, തവനൂർ പഞ്ചായത്ത് പ്രസിഡന്റുമാരായ പി പി ബിജോയ്, ശ്രീജ പാറക്കൽ, കെ പി കവിത, പി പി അബ്ദുൾ നാസർ, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി പി മോഹൻദാസ്, എടപ്പാൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി വി സുബൈദ, വട്ടംകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി റാബിയ, ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ. എം ബി ഫൈസൽ, കെ ദേവിക്കുട്ടി, എം എ നവാബ്, പി വി രാധിക, വി പി അനിത, കെ എൻ ഉദയൻ, ഇ പ്രകാശൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ എം മുസ്തഫ സ്വാഗതവും ആർബിഡിസികെ മാനേജർ ഉവൈസ് നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!