ജനാധിപത്യത്തിന്റെ നെടുംതൂണുകൾ വിശ്വാസപ്രതിസന്ധി നേരിടുന്നു: സുധീരൻ
വളാഞ്ചേരി: ജനാധിപത്യത്തിന്റെ നെടുംതൂണുകൾ
വിശ്വാസപ്രതിസന്ധി നേരിടുകയാണെന്ന് വി.എം.സുധീരൻ. ‘ഇന്ത്യയിൽ മതേതരത്വവും ജനാധിപത്യവും നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തെ അധികരിച്ച് എംഇഎസ് കോളജിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാർഥമതികളും അഴിമതിക്കാരും സ്വജനപക്ഷപാതികളുമായ ഭരണാധികാരികൾ ജനാധിപത്യത്തിനു സംഭവിക്കുന്ന മൂല്യച്യുതികളെ പ്രതിഫലിപ്പിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്തോടെ അക്കാദമിക് ഭരണകർത്താക്കൾക്കു വേണ്ടി നടത്തിയ ദേശീയ ശിൽപശാലയുടെ സുവനീർ പ്രകാശനവും വി.എം.സുധീരൻ നിർവഹിച്ചു.
സെമിനാറിന്റെ ഭാഗമായി കോളജ് വിദ്യാർഥികൾക്കു നടത്തിയ പ്രസംഗമത്സര വിജയികൾക്കുള്ള സമ്മാനവും വിതരണം ചെയ്തു. എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ.ഫസൽഗഫൂർ ആധ്യക്ഷ്യം വഹിച്ചു. മാധ്യമപ്രവർത്തകൻ ജേക്കബ്ജോർജ്, എംഇഎസ് ജില്ലാ പ്രസിഡന്റ് എൻ.അബ്ദുൽജബ്ബാർ, കോളജ് മാനേജിങ് കമ്മിറ്റി വൈസ് ചെയർമാൻ ടി.കെ.സൈതാലിക്കുട്ടി, സെക്രട്ടറി പ്രഫ. കെ.പി.ഹസൻ, എൻ.അബൂബക്കർ ഹാജി, എൻ.ഹരിദാസൻ, കോഓർഡിനേറ്റർ ഡോ. സി.രാജേഷ്, ഡോ. എൻ.എം.മുജീബ്റഹ്മാൻ, ഡോ. സി.അബ്ദുൽഹമീദ് എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here