സ്വാതന്ത്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം വളാഞ്ചേരിയിലെ വിവിധയിടങ്ങളിൽ വിപുലമായി ആചരിച്ചു
വളാഞ്ചേരി: സ്വാതന്ത്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം വളാഞ്ചേരിയിലെയും സമീപ പഞ്ചായത്തുകളിലെയും വിവിധയിടങ്ങളിൽ വിപുലമായി ആചരിച്ചു.
വളാഞ്ചേരി നഗരസഭ
വളാഞ്ചേരി നഗരസഭയിൽ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ പതാക ഉയർത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് നഗരസഭയുടെ നേതൃത്വത്തിൽ സ്വതന്ത്ര്യ ദിന റാലി സംഘടിപ്പിച്ചു, നഗരസഭ കൗൺസിലർമാർ , വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂളിലെ SPC, NCC,JRC, അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മസേന വർക്കേഴ്സ്, സാനിറ്റേഷൻ വർക്കേഴ്സ്, ഉദ്യോഗസ്ഥർ തുടങ്ങിയവരാൽ റാലി ശ്രദ്ധേയമായി. സ്വരാജ് ലൈബ്രറിയിൽ ഭരണഘടനയുടെ ആമുഖത്തിന്റെ അനാച്ഛാദനം നടത്തി.ഏഴര പതിറ്റാണ്ടിന്റെ ഇന്ത്യ- വിശകലനം പരിപാടി പ്രശസ്ത എഴുത്തുക്കാരൻ മാനവേന്ദ്രൻ മാഷ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അദ്ധ്യക്ഷരായ സി.എം റിയാസ്, മാരാത്ത് ഇബ്രഹീം, ദീപ്തി ശൈലേഷ്, റൂബി ഖാലിദ്, പറശ്ശേറി അസൈനാർ, സലാo വളാഞ്ചേരി, മുൻ വൈസ് ചെയർമാൻ കെ.വി ഉണ്ണികൃഷ്ണൻ ,പി.എസ്സ് കുട്ടി, വാർഡ് കൗൺസിലർന്മാർ തുടങ്ങിയവർ സംസാരിച്ചു.സ്വാതന്ത്ര്യ ദിന വര, വിദ്യാർത്ഥികളുടെ കലാ പരിപാടികൾ,പോസ്റ്റർ രചന മത്സരം,പൊതു ജനങ്ങൾക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു. വിജയികൾക്കുള്ള സമ്മാനദാനം നടന്നു.
ചെഗുവേര, വളാഞ്ചേരി
ചെഗുവേര സെന്ററിൽ ആഘോഷിച്ചു ഫോറം രക്ഷാധികാരിയും , I MA പ്രസിഡണ്ടുമായ ഡോ. N. മുഹമ്മദാലി പതാക ഉയർത്തി. ഫോറം പ്രസി: VPM. സാലിഹ് സ്വാതന്ത്ര്യ സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കോർഡിനേറ്റർ പ്രഭാകരൻ സ്വാഗതവും, ജസെക്രട്ടറി അസീസ് പാണ്ടികശാല നന്ദിയും പറഞ്ഞു: ഭാരവാഹികളായ മോഹൻ കുമാർA. ഗഫൂർ Kp, ശശി മാമ്പറ്റ , സുരേഷ് മലയത്ത് എന്നിവർ നേതൃത്വം നൽകി. മധുര പലഹാര വിതരണവും നടന്നു.
ബി.ജെ.പി, പൈങ്കണ്ണൂർ
രാജ്യത്തിൻ്റെ 75ാം സ്വാതന്ത്ര്യ ദിനം ബിജെപി പൈങ്കണ്ണൂരിൽ സമുചിതമായി ആഘോഷിച്ചു. ബി.ജെ.പി ജില്ലാ സെക്രട്ടറി ദേശീയ പതാക ഉയർത്തി ചടങ്ങിനെ അഭിസംബോദനം ചെയ്തു. ചടങ്ങിൽ സുരേഷ് പി.പി, ഹിദേഷ് എൻ.കെ, രതീഷ് വി.ടി എന്നിവർ സംബന്ധിച്ചു.
കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റി
കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കരിപ്പോൾ അങ്ങാടിയിൽ ദേശീയ പതാക ഉയർത്തി.കരിപ്പോളിയൻസ് പ്രസിഡന്റ് പിവി മുഹമ്മദ് പതാക ഉയർത്തി. ടിപി ഷംസുദ്ദീൻ,ഹംസ ടിപി, കബീർ ചക്കാല,കരീം കുണ്ടിൽ, അഷ്റഫ് നെയ്യത്തൂർ,ഹനീഫ പൂളക്കോടൻ,റിയാസ് കവറടി,ആലിക്കുഞ്ഞിപ്പ,സക്കീർ നെയ്യത്തൂർ,സലാം കരിമ്പനക്കൽ, മുഹമ്മദ് കോയ എന്നിവർ നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here